ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഉയരാന്‍ ആര്‍ എസ് എസ് സഹായിച്ചു: രാഹുല്‍ ഗാന്ധി

ലണ്ടന്‍: (www.kvartha.com 26.08.2018) ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഉയരാന്‍ ആര്‍ എസ് എസ് വളരെ സഹായിച്ചുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് രാഹുലിന്റെ പരാമര്‍ശം. എവിടേയും, നിരന്തരം ആക്രമിച്ചായിരുന്നു ആര്‍ എസ് എസ് തന്നെ ഒരു രാഷ്ട്രീയ നേതാവിലേയ്‌ക്കെത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങളായി തുടരുന്ന യൂറോപ് സന്ദര്‍ശനത്തിനിടയില്‍ ലണ്ടനിലെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

ഈജിപ്തിലെ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിനോടാണ് രാഹുല്‍ ഗാന്ധി ഈ അടുത്തിടെ ആര്‍ എസ് എസിനെ താരതമ്യം ചെയ്തത്. ആര്‍ എസ് എസിന്റെ ആശയത്തിന് തുല്യമാണ് അറബ് ലോകത്ത് മുസ്ലീം ബ്രദര്‍ഹുഡിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

National, World, Rahul Gandhi

1920കളിലാണ് രണ്ട് സംഘടനയും രൂപീകൃതമാകുന്നത്. സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ വിശ്വസിക്കുന്ന സംഘടനകളാണ് രണ്ടും. കൂടാതെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ വേണമെന്ന കാഴ്ചപ്പാടും രണ്ട് സംഘടനകള്‍ക്കുമുണ്ട്.

1981ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന അന്‍ വര്‍ സാദത്തിന്റെ വധത്തോടെയാണ് മുസ്ലീം ബ്രദര്‍ഹുഡ് നിരോധിച്ചത്. 1948ല്‍ മഹാത്മ ഗാന്ധി വധത്തോടെയാണ് ആര്‍ എസ് എസിനെ നിരോധിച്ചത്. ഇങ്ങനെ നിരവധി സാമ്യങ്ങള്‍ രണ്ട് സംഘടനകള്‍ക്കുമുണ്ട്. ഏറ്റവും രസകരമായ കാര്യം, രണ്ട് സംഘടനകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലെന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "[The] Muslim Brotherhood was banned after Anwar Sadat's [an Egyptian president] assassination [in 1981]; RSS was banned after Mahatma Gandhi's assassination [in 1948]. So, there are tremendous similarities. And the most interesting one -- women are not allowed in either of these organisations."

Keywords: National, World, Rahul Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?