ലോറിയിടിച്ച് റയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ ഭിത്തി തകര്‍ന്നു; താഴേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്, ഡ്രൈവര്‍ ഉറങ്ങിയത് അപകടത്തിന് കാരണമായി

ഉദുമ: (www.kasargodvartha.com 04.08.2018) ലോറിയിടിച്ച് റയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ ഭിത്തി തകര്‍ന്നു. ലോറി താഴേക്ക് പതിക്കാതിരുന്നത് തലനാരിഴയ്ക്ക്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കളനാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ആണ് ലോറിയിടിച്ച് തകര്‍ന്നത്.

ഭിത്തിയിലിടിച്ച ലോറി 20 അടിയോളം താഴ്ചയുള്ള റെയില്‍വെ ട്രാക്കിലേക്ക് പതിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. കോഴിക്കോട്ട് പാഴ്‌സല്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം മംഗളൂരുവിലേക്ക് പോകുകകായിരുന്ന എം എച്ച് 12 എല്‍ ടി 7179 നമ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. വളവ് തിരിഞ്ഞ് പാലത്തിന് മുകളില്‍ കയറിയ ലോറി നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ഭിത്തി ഇടിച്ചുതകര്‍ക്കുകയായിരുന്നു.

ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി പാണ്ഡുരംഗ് മുരളീധര്‍ വഥക് (26) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പാണ്ഡുരംഗിനെ ആര്‍ പി എഫ് അറസ്റ്റ് ചെയ്തു. ഇയാളെ ജാമ്യത്തില്‍ വിടുമെന്നും അപകടത്തെതുടര്‍ന്ന് റെയില്‍വെയ്ക്കുണ്ടായ നഷ്ടം പ്രതിയില്‍ നിന്നും ഈടാക്കുമെന്നും ആര്‍പിഎഫ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Uduma, Over bridge, Railway, kasaragod, Top-Headlines, Mangalore, Kozhikode, Railway over bridge side wall collapsed in lorry accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?