മുസാഫര്‍പൂര്‍ അഭയകേന്ദ്ര പീഡനങ്ങള്‍; ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ രാജിവെച്ചു

പാറ്റ്‌ന: (www.kvartha.com 09.08.2018) മുസാഫര്‍ പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ബീഹാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ്മ രാജിവെച്ചു. സംസ്ഥാന സാമൂഹ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന അഭയകേന്ദ്രത്തിലെ കുട്ടികള്‍ക്കാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന് രാജികത്ത് സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മന്ത്രിയുടെ ഭര്‍ത്താവിന് മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഭര്‍ത്താവിന്റെ പേര് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നതോടെ തന്നെ പ്രതിപക്ഷം മഞ്ജു വര്‍മ്മയുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്നു.

National, Bihar, Abuse case

മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമിലെ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് ആരോപണമുണ്ട്. കേന്ദ്രത്തിലെ 34 പെണ്‍കുട്ടികളാണ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടികളെ പുറം ലോകത്തെത്തിച്ചും ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു. ഇടപാടുകാര്‍ കേന്ദ്രത്തില്‍ വന്ന് പോയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

പ്രതി ഠാക്കൂര്‍ മന്ത്രിയുടെ ഭര്‍ത്താവ് ചന്ദേശ്വര്‍ വര്‍മ്മയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യം പ്രതി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്ന് പ്രതി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: What appears to have precipitated her quitting is the media reports that examination of mobile phone details of key accused Brajesh Thakur showed that he had spoken to her husband 17 times from January to June this year.

Keywords: National, Bihar, Abuse case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?