മംഗളൂരുവില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ കാറിനെ പോലീസ് പിന്തുടര്‍ന്നു; രണ്ടു പോലീസുകാരെ ഇടിച്ചിട്ട കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു, കൗമാരക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 26.08.2018) മംഗളൂരുവില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ കാറിനെ പോലീസ് പിന്തുടര്‍ന്നു. ഇതോടെ രണ്ടു പോലീസുകാരെ ഇടിച്ചിട്ട ശേഷം കടന്നു കളയാന്‍ ശ്രമിച്ച കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ കൗമാരക്കാരനെയും പെണ്‍സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു.

ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പമ്പ് വെല്ലില്‍ വെച്ചാണ് കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള കെ എല്‍ 14 പി 4758 നമ്പര്‍ കാറിന് പോലീസ് കൈകാണിച്ചത്. എന്നാല്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ പോലീസ് കാറിനെ പിന്തുടര്‍ന്നു. ഇതിനിടെയാണ് രണ്ടു പോലീസുകാരെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. പിന്നീട് ഇടുങ്ങിയ റോഡില്‍ വെച്ച് കാര്‍ പോലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗജേന്ദ്ര , നാലപ്പ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഗജേന്ദ്രയുടെ നില ഗുരുതരമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Kasaragod, news, Top-Headlines, Car, Police, arrest, Speeding car from Kerala gives nightmare, injures two policemen
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?