മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

(www.evisionnews.co) സംസ്ഥാനത്ത് മഴകുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഒഡീഷ തീരത്ത് നിന്നും പുതിയ ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് വരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മഴ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പട്ടെ പ്രദേശങ്ങളില്‍ മാത്രമേ കനത്ത മഴയുണ്ടാകൂ. അതേസമയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും.
അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയാണുള്ളതെന്നും അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. 19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. അതിനു ശേഷം മഴയുടെ അളവില്‍ കുറവുണ്ടാകും. അടുത്ത 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രമേ ജനങ്ങള്‍ വിശ്വസിക്കാവൂ എന്നും തെറ്റായ സന്ദേശങ്ങള്‍ കണ്ടു പരിഭ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ഇതുവരെ 164 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.

Powered by Info News For You
Comments
Post a Comment