കാസര്‍കോട് നഗരത്തിലെ പ്രിന്റിംഗ് പ്രസില്‍ തീപിടിത്തം
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ പ്രിന്റിംഗ് പ്രസില്‍ തീപിടിത്തം. എം.ജി റോഡില്‍ ബദ്രിയ ഹോട്ടലിന് മുന്‍വശത്തെ ബി.എം.എ. കോംപ്ലക്സിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ആപ്രിക്കോട്ട് പ്രിന്റിംഗ് പ്രസിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് സംഭവം. സമീപത്തെ സ്ഥാപനത്തിലെ യുവാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടി തീ മറ്റുകടകളിലേക്ക് പടരുന്നത് തടഞ്ഞു. നായന്മാര്‍മൂലയിലെ ഷാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രിന്റിംഗ് പ്രസ്. ജീവനക്കാര്‍ എട്ടുമണിയോടെ കടയടച്ച് പോയതായിരുന്നു. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. യു.പി.എസ്. പൂര്‍ണമായും കത്തിനശിച്ചു. എ.സി., ഫര്‍ണിച്ചറുകള്‍, വയറിംഗ് എന്നിവയും കത്തിനശിച്ചു. മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Powered by Info News For You
Comments
Post a Comment