കാസര്‍കോട് നഗരത്തില്‍ ഗതാഗതം മുടക്കി നടുറോഡില്‍ പന്തലിട്ട് സി.പി.എം പോഷക സംഘടനയായ കേരള കര്‍ഷക സംഘത്തിന്റെ സമരം
കാസര്‍കോട് (www.evisionnews.co): നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ച് കാസര്‍കോട് ഹെഡ്‌പോസ്റ്റിന് മുന്നില്‍ റോഡില്‍ പന്തല്‍കെട്ടി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 12 മണിക്കൂര്‍ ധര്‍ണാസമരം നഗരത്തെ വീര്‍പ്പുമുട്ടിച്ചു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നയം തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം പോഷക സംഘടനയായ കേരള കര്‍ഷക സംഘമാണ് പൊതുജനത്തിന്റെ വഴി മുടക്കി സമരം നടത്തിയത്. റോഡരികില്‍ സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നതില്‍ കോടതി വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഭരണകക്ഷിയുടെ പോഷക സംഘടന പൊതുസഞ്ചാരം തടസപ്പെടുത്തി കല്യാണപ്പന്തല്‍ പോലെ റോഡില്‍ പന്തല്‍കെട്ടി സമരം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
ഇന്നലെ രാവിലെ തുടങ്ങിയ സമരം വൈകിട്ട് ഏറെ വൈകിയാണ് അവസാനിച്ചത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന എം.ജി റോഡില്‍ ജനറല്‍ ആസ്പത്രിക്ക് മുന്നിലായി വണ്‍ വേ റോഡ് മുഴുവന്‍ ഷീറ്റ് പന്തലിട്ടാണ് കോടതി ഉത്തരവിനെ വെല്ലുവിളിച്ച് സമര മാമാങ്കം അരങ്ങേറിയത്. ഗതാഗതക്കുരുക്ക് മൂലം വീര്‍പ്പുമുട്ടുന്ന കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി റോഡ് കയ്യേറിയായിരുന്ന സ്റ്റേജും പന്തലും. ഡിവൈഡറുണ്ടെങ്കിലും വിഹനത്തിരക്കേറിയ എം.ജി റോഡിലെ ഒരു ഭാഗം മുഴുവനും സമരക്കാര്‍ കൈയ്യടക്കിയതോടെ നഗരകേന്ദ്രത്തില്‍ ഒരു വരിയിലൂടെ മാത്രം ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടു.
റോഡില്‍ പന്തല്‍കെട്ടി സമരം നടത്താന്‍ ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് പൊലീസും പി.ഡബ്ല്യൂ.ഡി അധികൃതരും പറയുന്നത്. എന്നാല്‍ ഒരു ദിവസം മുമ്പ് പന്തല്‍ കെട്ടിയിട്ടും അത് തടയാന്‍ ശ്രമിക്കാത്ത അധികൃതരുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പന്തല്‍ കെട്ടുന്നത് കണ്ടിട്ടും പൊലീസും ബന്ധപ്പെട്ട അധികാരികളും നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തി നടന്ന സമരം ആരംഭിച്ച് അവസാനിക്കുന്നത് വരെ നിയമപാലകരുടെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.
അതേസമയം മേല്‍ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭ്യമാക്കിയെന്നാണ് പൊലീസ് പറയുന്നത്. സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒഴുക്കന്‍ മറുപടിയാണ് പൊലീസ് നല്‍കുന്നത്.
അതേസമയം മേല്‍ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി ലഭ്യമാക്കിയെന്നാണ് പൊലീസ് പറയുന്നത്. സമരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒഴുക്കന്‍ മറുപടിയാണ് പൊലീസ് നല്‍കുന്നത്.
പൊതുവെ വാഹനപ്പെരുപ്പം കൊണ്ട് തിരക്കിലമരുന്ന റോഡില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി അധികാരത്തിന്റെ ഹുങ്കില്‍ നടത്തിയ സമരത്തിനെതിരെ വലിയ രാതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ജനത്തെ വലച്ച് കൊണ്ടുള്ള ഒരു സമരവും ഞങ്ങള്‍ക്ക് വേണ്ടെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. അറിയാതെ പാര്‍ക്ക് ചെയ്താല്‍ പോലും നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഡ് മുഴുവന്‍ പന്തലിട്ട് നടത്തിയ സമരത്തിന് പൊലീസ് അധികാരികള്‍ കാവല്‍നിന്ന് പരിപാടിക്ക് ഒത്താശ ചെയ്തത്. നഗരത്തിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി നടത്തിയ സമരപരിപാടി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, തുടങ്ങി സിപിഎമ്മിന്റെ നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുത്തിരുന്നു.
Powered by Info News For You

Comments
Post a Comment