ദുരിതാശ്വാസത്തിന്റെ മറവില്‍ 'സേവാഭാരതി'യുടെ ലോറിയില്‍ മരം കടത്ത്
കാഞ്ഞങ്ങാട് (www.evisionnews.co): ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കളുമായി സേവാഭാരതിയുടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച മരം ഉരുപ്പടികള്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. കേരളത്തിലെ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലേക്കായി ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെ കയറ്റിയ ലോറിയിലാണ് ഇവയ്ക്കൊപ്പം തേക്കിന്റെ കട്ടില, വാതിലുകള്‍ എന്നിവ കടത്തിയത്.
കോട്ടപ്പാറയിലെ സംഭരണ കേന്ദ്രത്തിലേക്ക് ഇറക്കാനായി കെ.എല്‍ 58 ക്യു 6468 നമ്പര്‍ ലോറിയിലാണ് മരം ഉരുപ്പടികള്‍ കടത്തിക്കൊണ്ടുവന്നത്. തലശേരി മൊകേരി സ്വദേശി വിനോദ് കെ വാസുദേവ (60)നാണ് ലോറി ഓടിച്ചിരുന്നത്. ദുരിതാശ്വാസ സാധനങ്ങളുടെ മുകളിലായിട്ടായിരുന്നു തേക്കിന്റെ മര ഉരുപ്പടികള്‍ ഉണ്ടായിരുന്നത്. ഇവ നീലേശ്വരത്തും വെള്ളൂരും ഇറക്കേണ്ടതായിരുന്നു.
മര ഉരുപ്പടികള്‍ ഇറക്കിയാല്‍ മാത്രമേ ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള അവശ്യസാധനങ്ങളും ഇറക്കാന്‍ കഴിയുകയുള്ളൂ. ഇതിനാല്‍ കോട്ടപ്പാറയില്‍ അവശ്യസാധനങ്ങള്‍ ഇറക്കുന്നതിന് മുമ്പേ നീലേശ്വരം ഓര്‍ച്ചയിലെ ഫര്‍ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ബാനര്‍ കെട്ടിയ ലോറിയില്‍ നിന്നും ഫര്‍ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ലോറി പിടിച്ചെടുത്ത ശേഷം പൊലിസ് ഇവ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി. മരം ഉരുപ്പടികള്‍ക്ക് ബില്ല് ഉണ്ടെന്നും ഇതിന് ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും തഹസില്‍ദാര്‍ പറഞ്ഞു. മരം ഉരുപ്പടികള്‍ക്ക് ജി.എസ്.ടി ഇല്ലെങ്കില്‍ ഇതിനുള്ള പിഴ ചുമത്തും.
Powered by Info News For You

Comments
Post a Comment