വിദേശരാജ്യങ്ങളുടെ സഹായം നിരസിച്ച മോദിക്ക് മലയാളികളുടെ പൊങ്കാല
തിരുവനന്തപുരം:(www.kasargodvartha.com 22/08/2018) പ്രളയദുരന്തത്തില്‍ നട്ടെല്ലൊടിഞ്ഞ കേരളത്തിന് യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ നിരസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രതിഷേധം അണപൊട്ടിതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്കില്‍ പേജില്‍ മലയാളികള്‍ പൊങ്കാലയിട്ടു.
കേരളത്തിനുള്ള സഹായം നിഷേധിച്ചത് കേരളത്തിനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നാണ് മോദിയുടെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റിലൂടെ മലയാളികളുടെ പ്രതികരണം. അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ച ധനസഹായമെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നും അവര്‍ പറയുന്നു.
നെറികെട്ട രാഷ്ട്രീയം കളിച്ച് പകപോക്കലിലൂടെ കേരളത്തെ തകര്‍ക്കാമെന്ന് കേന്ദ്രം വ്യാമോഹിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2001 ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ഭൂകമ്പത്തില്‍ 19 രാജ്യങ്ങളില്‍ നിന്നും അഞ്ച് വിദേശസംഘടനകളില്‍ നിന്നുമായി സഹായം ഏറ്റുവാങ്ങിയിരുന്നു. അഭിമാനക്ഷതം സംഭവിക്കുമെന്ന കാരണത്താലാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിദേശസഹായങ്ങള്‍ നിരസിച്ചതെങ്കില്‍ പണ്ട് ഈ അഭിമാനബോധമൊന്നും ഉണ്ടായിരുന്നില്ലേയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Prime Minister, Narendra-Modi, Social-Media, Top-Headlines, Pongala to Modi for refusing help from foreign countries

Powered by Info News For You

Comments
Post a Comment