'അവസാനമായി ഒരിക്കല്‍ കൂടി അപ്പായെന്ന് വിളിച്ചോട്ടെ' തലൈവരേ; പൊട്ടിക്കരഞ്ഞുകൊണ്ട് സ്റ്റാലിന്‍
ചെന്നൈ: (www.kvartha.com 08.08.2018) 'അവസാനമായി ഒരിക്കല്‍ കൂടി അപ്പായെന്ന് വിളിച്ചോട്ടെ' തലൈവരേ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മരണത്തില്‍ ദു:ഖിതനായ മകനും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനുമായ എം.കെ സ്റ്റാലിന്‍ എഴുതിയ കവിതയിലെ വരികളാണിവ.
കരുണാനിധിയെ കുറിച്ചുള്ള സ്റ്റാലിന്റെ കവിത ഇതിനോടകം തന്നെ വൈറലാകുകയാണ്. കരുണാനിധിയുടെ മരണത്തിന് ശേഷം എഴുതിയ കവിത സ്റ്റാലിന്‍ തന്റെ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്. കവിതയുടെ ഓരോ വരിയിലും അച്ഛനോടുള്ള ചോദ്യങ്ങളാണുള്ളത്.
എവിടെ പോകുമ്പോഴും പറഞ്ഞിട്ടുമാത്രം പോകുന്നയാളാണ്. ഇപ്പോള്‍ ഞങ്ങളോട് പറയാതെ പോയതെന്തേ, വിശ്രമമില്ലാതെ ഓടി നടന്നയാള്‍ ഇവിടെ വിശ്രമിക്കുന്നുവെന്ന് തന്റെ കുടീരത്തില്‍ എഴുതി വയ്ക്കണമെന്ന് 33 വര്‍ഷം മുമ്പ് പറഞ്ഞില്ലേ. കഷ്ടപ്പെട്ടത് മതിയെന്ന് പറഞ്ഞ് വിശ്രമിക്കാനായി പുറപ്പെട്ടതാണോ. 94 വയസില്‍ 80 വര്‍ഷവും സാമൂഹ്യ സേവനത്തിനായി മാറ്റിവച്ചു. ആ ഉയരങ്ങള്‍ വേറെയാരെങ്കിലും താണ്ടുമോയെന്ന് ഒളിഞ്ഞിരുന്ന് നോക്കുകയാണോ.
ഇനിയും നിറവേറാത്ത അങ്ങയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞങ്ങളാല്‍ കഴിയുംവിധം നിറവേറ്റും. അതിനായാണ് ഇനിയുള്ള ഞങ്ങളുടെ ജീവിതം. അതിന് ഊര്‍ജമേകാനായി ഒരേ ഒരു വരം ഞങ്ങള്‍ക്കു വേണം. ഒരൊറ്റ തവണ 'എന്റെ ഉയിരിനും ഉയിരായ മക്കളേ' എന്ന് വിളിക്കൂ. ആ വിളിയില്‍ നിന്ന് വേണം ഇനി ഞങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ എന്ന് സ്റ്റാലിന്‍ കുറിച്ചു.

Keywords: "Can I Call You Appa One Last Time": A Son's Moving Poem For Karunanidhi, chennai, News, Politics, Poem, Twitter, Dead, Karunanidhi, Son, National.
Powered by Info News For You

Comments
Post a Comment