തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ബി ജെ പിയും സി പി എമ്മും നേര്‍ക്കുനേര്‍

കണ്ണൂര്‍: (www.kvartha.com 04.08.2018) തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നേര്‍ക്കുനേര്‍. തര്‍ക്ക വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ വിജയം നേടിയതോടെ, നേരത്തെ സി.പി.എം ഉന്നയിച്ച ആരോപണം പൂര്‍ണമായും വിഴുങ്ങിയിരിക്കുകയാണ്. മാവോയിസ്റ്റുകളും തീവ്രവാദികളുമാണ് സമരത്തെ സഹായിക്കുന്നതെന്നായിരുന്നു നേതാക്കള്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ബൈപാസ് വിഷയത്തില്‍ ബി.ജെ.പി വ്യക്തമായ മേല്‍കൈ നേടിയതോടെ, സി.പി.എം ആര്‍.എസ്.എസ് ഇടപെടലുകളെയാണ് വിമര്‍ശിക്കുന്നത്.

വയല്‍കിളികളുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള സമരം ഇതുവരെ എത്തിക്കാന്‍ കഴിഞ്ഞത് വലിയ വിജയമായാണ് സമരക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും കാണുന്നത്. ബൈപാസിനെതിരെ സി.പി.എമ്മാണ് സമരം തുടങ്ങി വച്ചതെങ്കിലും, സംസ്ഥാനഭരണം മാറിയതോടെ ഇവര്‍ പിന്മാറുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ സംഘടിച്ച് വയല്‍കിളികള്‍ എന്ന പേരില്‍ സമര സംഘടന രൂപീകരിച്ച് പ്രക്ഷോഭവുമായി മുന്നോട്ടുപോയത് സി.പി.എം തങ്ങള്‍ക്കുനേരെയുള്ള സമരമായി കാണുകയായിരുന്നുവെന്നാണ് വിമര്‍ശനം.

Will consider the possibility for parallel route in Keezhattur: Nitin Gadkari, Kannur, News, Trending, Politics, BJP, CPM, Maoists, RSS, Criticism, Kerala

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കെതിരായി. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സമരക്കാരെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചതാണ് സി.പി.എമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും പ്രകോപിപ്പിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ സി.പി.എം കൈകൊള്ളുന്ന നിലപാട് നിര്‍ണായകമായിരിക്കും. അതേസമയം കേന്ദ്രം കീഴാറ്റൂരിലേക്കയക്കുന്ന വിദഗ്ധ സമിതിയോട് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും എന്ത് സമീപനം സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ത്രീ ഡി നോട്ടിഫിക്കേഷന്‍ വന്ന പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇക്കാര്യം പരിശോധിക്കാനുള്ള തീരുമാനം പോലും വലിയ നേട്ടമായാണ് വയല്‍ക്കിളികള്‍ കാണുന്നത്. ഈ നേട്ടവുമായാണ് വയല്‍കിളി നേതാക്കളായ സുരേഷ് കീഴാറ്റൂരും നമ്പാടത്ത് ജാനകി, നോബിള്‍ പൈക്കട, പി. ലക്ഷ്മണന്‍, ടി.പി. രതീഷ്, നിഷില്‍കുമാര്‍, സി.പി. രാജന്‍ എന്നിവരും ബി.ജെ.പി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, കെ. രഞ്ജിത്, അഡ്വ. ജോജോ ജോസ് എന്നിവരും ഡെല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം നാട്ടിലെത്തിയത്.

ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എം.പി എന്നിവരുടെ ഇടപെടലാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെയും സ്വാധീനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Will consider the possibility for parallel route in Keezhattur: Nitin Gadkari, Kannur, News, Trending, Politics, BJP, CPM, Maoists, RSS, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?