എം.എസ്.എഫ് ബീരിച്ചേരി ശിഹാബ് തങ്ങള്‍ ജനപ്രിയ ബസ് പുരസ്‌കാരം നസീമ ബസിന് കൈമാറി


തൃക്കരിപ്പൂര്‍ (www.evisionnews.co): എം.എസ്.എഫ് ബീരിച്ചേരി ശാഖയുടെ നാലാമത് ശിഹാബ് തങ്ങള്‍ ജനപ്രിയ ബസ് പുരസ്‌കാരം ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തില്‍ നസീമ ബസിന് കൈമാറി. ബീരിച്ചേരി ശിഹാബ് തങ്ങള്‍ ബസ് സ്റ്റോപ്പിന് സമീപം നടന്ന ചടങ്ങില്‍ ചന്തേര എസ്.ഐ വിപിന്‍ ചന്ദ്രന്‍ പുരസ്‌കാരം വിതരണം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി സര്‍ട്ടിഫിക്കറ്റ് കൈമാറി. ക്യാഷ് അവാര്‍ഡ്
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി ഫൗസിയ, വാര്‍ഡ് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം തട്ടാഞ്ചേരി എന്നിവര്‍ രാമചന്ദ്രന്‍ (ഡ്രൈവര്‍), വിജയന്‍, ബാബു (കണ്ടക്ടര്‍മാര്‍), രാമദാസ് (ക്ലീനര്‍) എന്നിവര്‍ക്ക് കൈമാറി. വി.പി മഷൂദ് സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി വഴി കടന്നുപോകുന്ന ബസുകളില്‍ നിന്നും യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, വിദ്യാര്‍ത്ഥികളോടുള്ള സ്‌നേഹ സമീപനം, ശുചിത്വം, കൃത്യത, വേഗത തുടങ്ങിയ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി എസ്.എം.എസ് വോട്ടെടുപ്പിലൂടെയും പൊതുജനാഭിപ്രായം പരിഗണിച്ചുമാണ് മികച്ച ബസിനെ തെരഞ്ഞെടുത്തത്. നാലായിരത്തില്‍പരം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ത്തികേയന്‍, കല്യാണ്‍, മേനക ബസുകളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പുരസ്‌കാരം ഏര്‍പ്പെടുത്തുക വഴി ബസ് ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള സമീപനത്തില്‍ മികച്ച മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥി സൗഹൃദ ബസുകളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഓരോ വര്‍ഷവും പുരസ്‌കാരം ഏര്‍പ്പെടുത്തിവരുന്നത്. മുസ്്‌ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം, സെക്രട്ടറി എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മുസ്്‌ലിം ലീഗ് ആക്ടിംഗ് സെക്രട്ടറി എസ്.കുഞ്ഞഹമ്മദ്, ടി.പി അഹമ്മദ് ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു.പി ഫായിസ്, ജനറല്‍ സെക്രട്ടറി വി.പി.പി ഷുഹൈബ്, എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് നബീല്‍, വൈസ് പ്രസിഡണ്ട് വി.പി അസ്ഹര്‍, എന്‍.സജ്ജാദ്, എന്‍. ശാഹുല്‍ ഹമീദ്, എം. അബ്ദുറഹ്്മാന്‍, പി. ഹമീദ്, കെ.പി സൈനുദ്ധീന്‍ ഹാജി, അബ്ദുറഹ്്മാന്‍ ആമ്പാത്ത്, സി.കെ ഇര്‍ഷാദ്, വി.പി.പി ഹാഫിസ്, യു.പി അസാസ്, യു.പി ഷഹബാസ്, ശമ്മാസ് സലാം സംബന്ധിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?