ബി ജെ പി എം എല്‍ എ പ്രതിയായ ഉന്നാവോ പീഡനക്കേസ്; മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ലഖ്‌നൗ: (www.kvartha.com 23.08.2018) ബി ജെ പി എം എല്‍ എ മുഖ്യപ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യസാക്ഷി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ മുഖ്യപ്രതിയായ കേസാണിത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യസാക്ഷി യൂനുസ് ആണ് മരിച്ചത്്. ശനിയാഴ്ച മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുനുസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ മരണമടയുകയായിരുന്നു.

ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്്. കുല്‍ദീപ് സിങ്ങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ്ങ് പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട ഏക സാക്ഷിയാണ് മരണപ്പെട്ട യൂനുസ്. പെണ്‍കുട്ടിയുടെ പിതാവ് പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെട്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Lucknow, Molestation, Unnao Case, death, Main Witness, Unnao gang molestation case: CBI's main witness dies, buried without autopsy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?