പ്രളയ ദുരിതാശ്വാസത്തിലെ കെടുകാര്യസ്ഥത: എറണാകുളത്ത് നിന്നും അസിസ്റ്റന്റ് സര്‍ജന് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം
കാസര്‍കോട് (www.evisionnews.co): പ്രളയ ദുരിതാശ്വാസം സംബന്ധിച്ച ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതില്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയമായ അസിസ്റ്റന്റ് സര്‍ജനെ കാസര്‍കോട് ജില്ലയിലേക്ക് സ്ഥലംമാറ്റി. എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. ഒ.പി മനോജിനെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ചയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത പുറത്തുവിട്ടത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാന പ്രകാരമാണ് തീരുമാനം. ഉത്തരവിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ അടക്കം ഉയര്‍ന്നുവരുന്നത്.
Powered by Info News For You
Comments
Post a Comment