ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ്: പരാതി നല്‍കി

നീലേശ്വരം (www.evisionnews.co): മാട്ടുമ്മലില്‍ ബി.ജെ.പി ഓഫീസിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. നീലേശ്വരം മേല്‍പാലത്തിനു സമീപം മാട്ടുമ്മല്‍ കോംപ്ലക്സിലെ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് തിങ്കളാഴ്ച വൈകിട്ട് കല്ലേറുണ്ടായത്. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറില്‍ സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. പ്രകടനം കടന്നുപോയ വഴിയില്‍ ബിജെപി, ബിഎംഎസ് കൊടിമരങ്ങളും പതാകകളും പിഴുതെറിഞ്ഞതായും പരാതിയുണ്ട്. കരിന്തളം ടൗണില്‍ കരിന്തളം ബാങ്കിന് സമീപത്തെ ബിജെപി കൊടിമരവും പതാകയും നശിപ്പിച്ചതായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?