ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നെഹ് വാള്‍ ക്വാര്‍ട്ടറില്‍
ജക്കാര്‍ത്ത: (www.kvartha.com 25.08.2018) ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നെഹ് വാള്‍ ആണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ഫിട്രിയായിനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ വിജയം. സ്‌കോര്‍ 21 - 6, 21 - 14. ഈ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് താരം. ടോപ്പ് സീഡായ സൈനയ്ക്ക് മേല്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താന്‍ ഫിട്രിയായിനിക്കായില്ല.
ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മറ്റൊരു പ്രതീക്ഷയായ പി വി സിന്ധുവും ഇന്തോനേഷ്യന്‍ താരത്തെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രിഗോറിയ മരിസ്‌ക തുന്‍ജുംഗിനെ 21 - 12, 21 - 15 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - എന്‍ സിക്കി റെഡ്ഡി സഖ്യം ചൈനയുടെ ക്യൂ ചെന്‍ - വൈ ജിയ സഖ്യത്തോട് തോറ്റ് പുറത്തായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Asia, Badminton, saina nehwal, Sports, Asian Games, Quarterfinals, PV Sindhu, Asian Games 2018 India Badminton Highlights: PV Sindhu, Saina Nehwal reach quarterfinals
ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മറ്റൊരു പ്രതീക്ഷയായ പി വി സിന്ധുവും ഇന്തോനേഷ്യന്‍ താരത്തെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഗ്രിഗോറിയ മരിസ്‌ക തുന്‍ജുംഗിനെ 21 - 12, 21 - 15 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - എന്‍ സിക്കി റെഡ്ഡി സഖ്യം ചൈനയുടെ ക്യൂ ചെന്‍ - വൈ ജിയ സഖ്യത്തോട് തോറ്റ് പുറത്തായി.
Keywords: World, News, Asia, Badminton, saina nehwal, Sports, Asian Games, Quarterfinals, PV Sindhu, Asian Games 2018 India Badminton Highlights: PV Sindhu, Saina Nehwal reach quarterfinals
Powered by Info News For You

Comments
Post a Comment