മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ പുതിയ പാര്‍ട്ടിയുമായി കെ.ടി ജലീല്‍; വിവിധ സംഘടനകള്‍ ലയിക്കും, പിന്തുണച്ച് സി.പി.എമ്മും

(www.evisionnews.co) തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ ഇടതുപക്ഷ ഇസ്ലാമിക മതേതര പാര്‍ട്ടി വരുന്നു. 'ഇന്ത്യന്‍ സെക്കുലര്‍ ലീഗ്' എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്. നിലവിലുള്ള ചില ഇടതു അനുകൂല ഇസ്ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കാനും ധാരണയായി. പുതിയ പാര്‍ട്ടിക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷി സ്ഥാനം ലഭിക്കും. മുസ്ലിം ലീഗിന് ബദല്‍ ആകുകയാണ് പുതിയ പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യം. മലബാറില്‍ മുസ്ലിം ലീഗിന്റെ ശക്തിക്ഷയിപ്പിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. 

സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ നിര്‍ലോഭ പിന്തുണയും ഈ നീക്കത്തിനുണ്ട്. ജലീലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇടതു മുന്നണിയിലെ ഘടകകക്ഷി സ്ഥാനം പിണററിയി വിജയനും, കോടിയേരി ബാലകൃഷ്ണനും ജലീലിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസ്സര്‍ മദനിയുടെ പി.ഡി.പി, ജമാഅത്ത് ഇസ്ലാമി, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. നേരത്തെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചതാണെങ്കിലും നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ അവരെ ഒഴുവാക്കുകയാണുണ്ടായത്.

മേല്‍പറഞ്ഞ പാര്‍ട്ടികളെ കൂടാതെ, തമിഴ്‌നാട്ടിലെ മുസ്ലിം പാര്‍ട്ടികളായ മനിതെയാ മക്കള്‍ കട്ച്ചി, തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്ലിസ് ബചാവോ തെഹ്രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, ഉത്തര്‍പ്രദേശിലെ പാര്‍ട്ടികളായ പീസ് പാര്‍ട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദള്‍ , ഓള്‍ ഇന്ത്യ മുസ്ലിം മജ്‌ലിസ്, ഓള്‍ ഇന്ത്യ മുസ്ലിം ഫോറം, പര്‍ച്ചം പാര്‍ട്ടി ഓഫ് ഇന്ത്യ, നാഷണല്‍ ലോക്താന്ത്രിക് പാര്‍ട്ടി, മോമിന്‍ കോണ്‍ഫറന്‍സ്, ഇത്തിഹാദ്-ഇ-മില്ലത് കൗണ്‍സില്‍, പശ്ചിമ ബംഗാളിലെ പ്രോഗ്രസ്സിവ് മുസ്ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാര്‍ട്ടിയില്‍ ലയിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?