ചെര്‍ക്കളത്തെ അപമാനിച്ച സി.പി.എം പ്രവര്‍ത്തകന് ചുമത്തിയത് നിസാര വകുപ്പെന്ന് ആക്ഷേപം
കാസര്‍കോട് (www.evisionnews.co): അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍ കമന്റിട്ട സി.പി.എം പ്രവര്‍ത്തകനും സാംസ്‌കാരിക ബുദ്ധിജീവി ചമഞ്ഞുനടക്കുന്ന ബളാലിലെ അഴീക്കോടന്‍ രാജേഷിനെ നിസാര വകുപ്പ് ചേര്‍ത്ത് രക്ഷപ്പെടുത്താന്‍ വെളളരിക്കുണ്ട് പോലീസ് ശ്രമം. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വം ശ്രമിച്ച ഇയാള്‍ക്കെതിരെ ക്രൈം നമ്പര്‍ 280/18 സെക്ഷന്‍ 153,500 ഐ.പി.സി ആന്റ് 120 (0) കെ.പി ആക്ട് പ്രകാരമാണ് കേസെടുത്തത്. നിസാരമായ വകുപ്പില്‍ നിന്ന് പ്രതിക്ക് രക്ഷപ്പെടാന്‍ വേണ്ടി വെള്ളരിക്കുണ്ട് പൊലീസ് ശ്രമിക്കുകയാണ്.
മലയോരത്തെ മുസ്ലിം ലീഗ് നേതാവും അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എ.സി.എ ലത്തീഫാണ് പരാതിക്കാരന്‍. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് മലയോര മേഖലാ കമ്മിറ്റി അറിയിച്ചു. ഇയാള്‍ക്കെതിരെ സൈബര്‍ ഐ.ടി വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാത്തപക്ഷം മുസ്ലിം ലീഗ് മലയോര മേഖലയിലെ എഴു പഞ്ചായത്തിലെ പ്രവര്‍ത്തരെ പങ്കെടുപ്പിച്ച് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാകുമെന്ന് മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Powered by Info News For You
Comments
Post a Comment