നവമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തി; ആഫ് റോ ഏഷ്യന്‍ വംശജയായ യുവതി ഇനി മലയാളക്കരയുടെ മരുമകള്‍
ചെങ്ങന്നൂര്‍: (www.kvartha.com 09.08.2018) നവ മാധ്യമത്തിലൂടെ പരിചയപ്പെട്ട അമേരിക്കന്‍ യുവതിയും മലയാളിയായ യുവാവുമായുള്ള വിവാഹം ചെങ്ങന്നൂരില്‍ നടന്നു. മുഖപുസ്തകത്തിലൂടെ രണ്ടു വര്‍ഷം മുന്‍പ് പരിചയപ്പെട്ട ആഫ്രോ ഏഷ്യന്‍ വംശജയായ 34 കാരി ഏയ്ഞ്ചല്‍ ലേ ജോയും, ചെങ്ങന്നൂര്‍ സ്വദേശിയായ കിഷോര്‍ രാജ് (32) ഉം തമ്മിലാണ് വിവാഹിതരായത്.
മുളക്കുഴ രാജ് വിഹാറില്‍ പ്രവാസ മലയാളിയായിരുന്ന ഒ.ടി.രാജന്‍- ചെങ്ങന്നൂര്‍ താലൂക്ക് സപ്‌ളൈ ഓഫീസറായ സുധാമണി ദമ്പതികളുടെ മകന്‍ കിഷോര്‍ രാജ് അഫ്ഗാനിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയില്‍ ഫിസിക്കല്‍ വിഭാഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി 'ജോലി ചെയ്യുകയാണ്. വെളുത്ത വര്‍ഗക്കാരനായ പിതാവ് ക്ലേയുടെയും, കറുത്ത വര്‍ഗക്കാരിയായ ലേ ജോയുടെയും ഏകമകളായ ഏയ്ഞ്ചല്‍ ലേ ജോയ് അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രതിരോധ സേനയില്‍ ടെക്‌സാസിലെ ഉദ്യോഗസ്ഥയാണ്.
ഫേയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറിയതോടെ ഇരുവരും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഒന്നാകാന്‍ തീരുമാനിച്ചത്. കൂടാതെ കിഷോര്‍ രാജ് അമേരിക്കയില്‍ നേരത്തേ തന്നെ തന്റെ ഭാവി വധുവിന്റെ വീട്ടില്‍ പോയി മാതാപിതാക്കളെ പരിചയപ്പെടുകയും ഇരുവരും തമ്മിലുള്ള ഇഷ്ടം അറിയിച്ച് ഒന്നാകാനുള്ള ആഗ്രഹം അറിയിച്ച് സമ്മതവും വാങ്ങിയിരുന്നു.
എയ്ഞ്ചല്‍ മുന്‍പ് രണ്ടു തവണ ടൂറിസ്റ്റായി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നും ഒരാഴ്ച മുന്‍പ് കേരളത്തിലെത്തി കിഷോറിന്റെ മുളക്കുഴയിലെ കുടുംബ വീട്ടില്‍ താമസിക്കുകയായിരുന്നു. ഒരു മതത്തിലും ചേരാതെ അമേരിക്കയില്‍ ജീവിച്ചിരുന്നതിനാല്‍ ഹിന്ദു മതം സ്വീകരിക്കുന്നതിനു താല്‍പ്പര്യമായിരുന്ന ഏയ്ഞ്ചലിന്റെ പേര് ഇപ്പോള്‍ അഗ്‌നി ദേവിയെന്നാണ്.
ആര്യസമാജത്തിന്റെ വൈദിക വിധി പ്രകാരം ചെങ്ങന്നൂരിലെ ഗുരുകുലത്തില്‍ വെച്ച് നടന്ന രണ്ടര മണിക്കൂര്‍ നീണ്ട ചടങ്ങുകളാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. ചടങ്ങുകള്‍ക്ക് കമലാ നരേന്ദ്ര ഭൂഷണ്‍ നേതൃത്വം നല്‍കി. പ്രതാപന്‍ പൗരോഹിത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചു. സര്‍വ്വാഭരണ വിഭൂഷിതയായി കേരളീയ വേഷം ധരിച്ചാണ് വധു രാവിലെ എത്തിയത്.
തുടര്‍ന്ന് 11 മണിയോടെ ആരംഭിച്ച വിവാഹ കര്‍മ്മങ്ങള്‍ ഉച്ചക്ക് 1.30നാണ് പര്യവസാനിച്ചത്. അമേരിക്കയില്‍ നിന്നും വധു മാത്രമാണ് എത്തിച്ചേര്‍ന്നത്. വരനോടൊപ്പം മാതാപിതാക്കളടക്കം 30 പേര്‍ പങ്കെടുത്തു.

Keywords: Afro Asian Marry Indian in Kerala, Marriage, Religion, Facebook, Parents, America, Visit, News, Kerala, Local-News.
Powered by Info News For You

Comments
Post a Comment