ഫോണില്‍ സേവ് ചെയ്യാത്ത 'ആധാര്‍ സഹായ' നമ്പര്‍ കോണ്‍ടാക്ടില്‍; കുറ്റമേറ്റെടുത്ത് വിശദീകരണവുമായി ഗൂഗിള്‍
ന്യൂഡെല്‍ഹി: (www.kvartha.com 04.08.2018) ഫോണില്‍ സേവ് ചെയ്യാത്ത 'ആധാര്‍ സഹായ' നമ്പര്‍ കോണ്‍ടാക്ടില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കുറ്റമേറ്റെടുത്ത് വിശദീകരണവുമായി ഗൂഗിള്‍ തന്നെ രംഗത്തെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും ഫോണുകളില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റമേറ്റെടുത്ത് ഗൂഗിള്‍ തന്നെ രംഗത്തെത്തിയത്. ഹെല്‍പ് ലൈന്‍ നമ്പര്‍ ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്‌നം കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും ഗൂഗിള്‍ അറിയിച്ചു.
ഉപയോക്താക്കള്‍ സേവ് ചെയ്യാത്ത നമ്പര്‍ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യുഐഡിഎഐ അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
1800-300-1947 അല്ല 1947 ആണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.
2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 1800-300-1947 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ആന്‍ഡ്രോയ്ഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പരിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഗൂഗിള്‍ ഔദ്യോഗിക ഇ-മെയിലിലൂടെ അറിയിച്ചു.
ഈ വിഷയത്തില്‍ ഉണ്ടായ ഉത്കണ്ഠകളില്‍ വിഷമമുണ്ടെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്ട് പട്ടികയില്‍ കടന്നുകൂടിയ നമ്പര്‍ ആവശ്യമെങ്കില്‍ സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.
ആന്‍ഡ്രോയിഡ് ഫോണുകളിലേതു പോലെ ഐഫോണുകളിലും ഇത് കടന്നെത്തിയിരിക്കാമെന്നും ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് ഐഫോണുകളിലേക്ക് കോണ്‍ടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവര്‍ക്കാകും ഈ പ്രശ്‌നമുണ്ടായിരിക്കുകയെന്നും വിശദീകരണമുണ്ട്. ആധാര്‍ കാര്‍ഡ് അനുവദിക്കുന്ന തിരിച്ചറിയല്‍ അതോറിറ്റിയുടെ (യുഐഡിഎഐ) ടോള്‍ ഫ്രീ നമ്പര്‍ മൊബൈല്‍ ഫോണ്‍ കോണ്‍ടാക്ട് പട്ടികയില്‍ അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാര്‍ നമ്പരുമായി ബന്ധപ്പെട്ട പോരായ്മകള്‍ പുറത്തുകൊണ്ടു വന്ന സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എലിയറ്റ് ആല്‍ഡേഴ്‌സ്‌നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതല്‍ പേര്‍ ഇതേ പരാതിയുമായെത്തുകയായിരുന്നു.
ആധാര്‍ നമ്പരും മൊബൈല്‍ നമ്പരും ബന്ധിപ്പിച്ചിട്ടുള്ളവരുടെ ഫോണിലാണു നമ്പര്‍ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ചിലര്‍ മൊബൈല്‍ സേവന ദാതാക്കളെ പഴിചാരിയപ്പോള്‍ 'എംആധാര്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനാലാണ് ഇതെന്നായിരുന്നു മറ്റു ചിലരുടെ കണ്ടെത്തല്‍. കാര്യമെന്തായാലും വിശദീകരണവുമായി ഗൂഗിള്‍ രംഗത്തെത്തിയതോടെ ഈ വിഷയത്തില്‍ ചൂടാറുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aadhaar Helpline Number Mystery: Is Google being made the scapegoat?, New Delhi, News, Mobile Phone, Aadhar Card, Technology, Controversy, google, National.

Powered by Info News For You

Comments
Post a Comment