ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം: രണ്ടു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്


കാസര്‍കോട് (www.evisionnews.co): ഓട്ടോ ഡ്രൈവറെ പേര് ചോദിച്ച് മര്‍ദിച്ച സംഭവത്തില്‍ രണ്ടംഗ സംഘത്തിനെതിരെ പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ മുഹമ്മദാ (40)ണ് അക്രമത്തിനിരയായത്. ഉളിയത്തടുക്ക ജി.കെ നഗറില്‍ ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വാടക പോയി തിരിച്ചുവരുന്നതിനിടെ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയും പേര് ചോദിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. അക്രമത്തില്‍ മുഖത്ത് പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ ഒരാള്‍ മുഖം മറച്ചിരുന്നതായും ഓട്ടോ ഡ്രൈവര്‍ പറയുന്നു. 308, 153 വകുപ്പുകള്‍ പ്രകാരമാണ് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?