ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല

തിരുവനന്തപുരം: (www.kvartha.com 08.08.2018) ശക്തമായ മഴ കാരണം ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് മുന്‍നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തുറക്കും. രാവിലെ എട്ട് മണിക്ക് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ ആറ് മണിക്ക് തന്നെ തുറക്കും. ബുധനാഴ്ച വൈകിട്ട് 4.45 ന് ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അഥവാ രാവിലെ ആറ് മണിക്ക് മുമ്പ് ജലനിരപ്പ് 170 അടി ആയാല്‍ സെക്കന്‍ഡില്‍ 82 ഘന മീറ്റര്‍ ജലം എന്ന അളവില്‍ ഒരു ഷട്ടര്‍ മാത്രം തുറക്കും. സെക്കന്‍ഡില്‍ 82 ഘന മീറ്റര്‍ അളവില്‍ ജലം തുറന്ന് വിടുമ്പോള്‍ പുഴയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ജലനിരപ്പില്‍ വ്യതിയാനം ഉണ്ടാകൂ എന്നാണ് കണക്ക് കൂട്ടല്‍.
Kerala, News, Dam, Idamalayar Dam, Idamalayar, Red Alert: Public need not be Panic

ഇടമയലര്‍ അണക്കെട്ട് തുറക്കേണ്ടി വരുന്നു സാഹചര്യത്തില്‍, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. അതേസമയം ഇടമലയാറിലെ റെഡ് അലേര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dam, Idamalayar Dam, Idamalayar, Red Alert: Public need not be Panic 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?