ജി എസ് ടി സ്ലാബുകളില്‍ ഏകീകരണവുമായി കേന്ദ്ര സര്‍ക്കാര്‍, മരുന്ന് വിലകള്‍ കൂടും

കൊച്ചി: (www.kvartha.com 08.08.2018) ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ രണ്ട് സ്ലാബുകള്‍ ഒന്നാക്കാനുള്ള തീരുമാനത്തോടെ രാജ്യത്തെ മരുന്നുവില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് സ്ലാബുകള്‍ ഒന്നാകുന്ന തീരുമാനത്തോടെ മരുന്നുവിലയില്‍ മൂന്ന് ശതമാനമാകും വര്‍ധനവ് നടപ്പില്‍ വരിക. കഴിഞ്ഞ ജൂലൈയില്‍ ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ 70 ശതമാനത്തോളം മരുന്നുകള്‍ക്ക് വില ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

12, 18 ശതമാനം നികുതി സ്ലാബുകളാണ് യോജിപ്പിക്കാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്.
ഇത് 15 ശതമാനമാക്കി മാറ്റാമെന്ന് ജി.എസ്.ടി. കൗണ്‍സിലില്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കായി ജന്‍ധന്‍ ഔഷധി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും രാജ്യത്തെ മരുന്നുകളുടെ വിലവര്‍ധനവിന് അറുതിയിടാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ മരുന്നുകള്‍ക്ക് പോലും 12 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

People saving up to 90% on medicines, surgicals under PMBJP: Govt, Kochi, GST, Business, Warning, Increased, Criticism, Kerala.

വിമര്‍ശനം ഉയര്‍ന്നതോടെ ഇതിന് പരിഹാരം കാണാനും ആലോചനകള്‍ കൊണ്ടുവന്നിരുന്നു. ചില അവശ്യ മരുന്നിനൊഴികെ രാജ്യത്തെ എല്ലാ മരുന്ന് കമ്പനികളും ഇത്തരത്തില്‍ ജി.എസ്.ടി വിഹിതമെന്ന പേരിലും ഉയര്‍ന്ന വിലയാണ് അവശ്യമരുന്നുകള്‍ക്ക് പോലും ചാര്‍ജ് ചെയ്യുന്നത്. ജി.എസ്.ടി. നടപ്പായപ്പോള്‍ വിലനിയന്ത്രണമുള്ള എഴുനൂറിലധികം മരുന്നുകള്‍ക്ക് മൂന്നുമുതല്‍ എട്ടുശതമാനം വരെ വില കയറി.

ജനങ്ങളുടേയും മെഡിക്കല്‍ കൗണ്‍സിലിന്റേയും ആവശ്യപ്രകാരം പ്രമേഹമരുന്നായ ഇന്‍സുലിന്റെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. രാജ്യത്തെ മരുന്നുപയോഗത്തില്‍ 10 ശതമാനം വരുന്ന കേരളത്തില്‍ വിലവര്‍ധന സര്‍ക്കാരിന് നേട്ടമാകുമെന്നാണ് പൊതുധാരണ.

കേരളത്തിലാണ് മരുന്നിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാറുള്ളത്. അതിനാല്‍ തന്നെ മരുന്ന് വില ഉയരുന്നതോടെ ഒന്നരശതമാനം കൂടി നികുതിയായി കിട്ടുമെന്നതാണ് നിഗമനം. എന്നാല്‍ കാരുണ്യ, ആര്‍ദ്രം തുടങ്ങി ഒട്ടേറെ പദ്ധതികളിലേക്ക് സംസ്ഥാനം വാങ്ങുന്ന മരുന്നുകളുടെ വില ഉയരുമെന്നത് കനത്ത തിരിച്ചടിയാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: People saving up to 90% on medicines, surgicals under PMBJP: Govt, Kochi, GST, Business, Warning, Increased, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?