സംസ്ഥാന സര്‍ക്കാരിന്റെ ഓണം - ബക്രീദ് മേളയിലും കന്നഡഭാഷാ അവഗണന: ചടങ്ങ് ബിജെപി ബഹിഷ്‌കരിച്ചു

കാസര്‍കോട്: (www.kvartha.com 10.08.2018) സംസ്ഥാന സര്‍ക്കാരിന്റെ ഓണം - ബക്രീദ് മേളയിലും കന്നഡഭാഷാ അവഗണനയെന്ന് ചൂണ്ടിക്കാട്ടി ബിജെപി ചടങ്ങ് ബഹിഷ്‌കരിച്ചു. സപ്ലൈകോയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം ബക്രീദ് മേളയുടെ ഉദ്ഘാടനത്തിന് പുറത്തിറക്കിയ ക്ഷണക്കത്തും മറ്റും കന്നഡ ഭാഷയില്‍ കൂടി പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചത്.

ഓണം - ബക്രീദ് മേള ഉദ്ഘാടന ചടങ്ങിലേക് ബിജെപി പ്രതിനിധിയായി ക്ഷണിക്കപ്പെട്ട സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധിക്കുകയും തന്റെ ശക്തമായ പ്രതിഷേധം സംഘാടകരെ അറിയിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.


ഭാഷ ന്യുനപക്ഷ പ്രദേശമായ കാസര്‍കോട് ജില്ലയില്‍ പ്രസിദ്ധീകരിക്കുന്ന ക്ഷണക്കത്ത്, നോട്ടീസ്, ലഘുലേഖ തുടങ്ങിയവയെല്ലാം തന്നെ കന്നഡ ഭാഷയില്‍കൂടി അച്ചടിക്കണമെന്ന നിയമത്തിന്റെ ലംഘനം കൂടിയാണ് സര്‍ക്കാര്‍ നടത്തിയത്.

വീണ്ടും ഇത്തരത്തില്‍ കന്നഡ ഭാഷയെ അവഗണിക്കാന്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വത്തിന്റെ ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വരും നാളുകളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും രവീശ തന്ത്രി കുണ്ടാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, News, Onam, Eid, Celebration, BJP, LDF, Boycotts, BJP boycotted Onam-Bakreed fair.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?