വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചുകാരിയെ ബലാത്സംഘം ചെയ്തയാളെ അറസ്റ്റു ചെയ്തു

ചാവക്കാട്: (www.kvartha.com 12.08.2018) വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്തയാളെ ചാവക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തിരുവത്ര പുത്തന്‍കടപ്പുറം കേരന്റകത്ത് കോയമോന്‍ (86) നെയാണ് ചാവക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ജി ഗോപകുമാര്‍ അറസ്റ്റ് ചെയ്തത്.

ജൂലൈ അവസാനത്തില്‍ സ്‌കൂള്‍ അവധി ദിവസമാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയെ വീടിന് പുറത്ത് കണ്ടതിനെ തുടര്‍ന്ന് വീടിനടുത്ത് പതുങ്ങി നിന്ന ശേഷം കുട്ടി വീടിനുള്ളില്‍ കടന്ന സമയത്ത് അതിക്രമിച്ചു കയറി ഇയാള്‍ കുട്ടിയെ ബലാല്‍സംഘം ചെയ്യുകയായിരുന്നു. അടുത്ത ദിവസം കുട്ടി ക്ലാസ് ടീച്ചറെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു. പോക്സോ പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എസ് ഐ കെ ജി ജയപ്രദീപ്, എ എസ് ഐ അനില്‍ മാത്യു എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിന്നു.

ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Police, Molestation, Accused, Crime, Man arrested for molesting girl
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?