സര്‍ക്കാരിനെതിരെ ബോഗ്ല് എഴുതിയ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍, പരിശോധന വീഡിയോ പുറത്ത്

വാഷിംഗ്ടണ്‍: (www.kvartha.com 30.08.2018) സര്‍ക്കാരിനെതിരെ ബോഗ്ല് എഴുതിയ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ സൈനബ് മര്‍ച്ചന്റാണ് അധികൃതരുടെ ക്രൂര നടപടിക്ക് ഇരയായത്. അമേരിക്കന്‍ സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിനാണ് വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് സൈനബിന്റെ പരാതിയില്‍ പറയുന്നു.

ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു വിമാനത്താവളത്തില്‍ വെച്ച് ദുരനുഭവമുണ്ടായത്. സൈനബ് റൈറ്റ്‌സ് എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകയും എഡിറ്ററുമാണ് സൈനബ്. സാധാരണ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനക്ക് പുറമേ വിശദമായ പരിശോധനക്ക് സ്വകാര്യ മുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നുവെന്നും സൈനബ് പറയുന്നു.






Keywords: World, News, Muslim, Student, Airport, Body, Women, Girl, Washington, America, Muslim woman says TSA forced her to show menstrual pad during airport search 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?