മാലിക് ദീനാര്‍ ആസ്പത്രിയില്‍ കെ.എസ് അബ്ദുല്ലയുടെ പേരില്‍ മെഡിക്കല്‍ സെന്റര്‍ തുറന്നു
കാസര്‍കോട് (www.evisionnews.co): ആതുരശുശ്രൂഷാ-സേവന രംഗങ്ങളില്‍ ജീവകാരുണ്യത്തിന്റെ മഹനീയ മാതൃക തീര്‍ത്ത കെ.എസ് അബ്ദുല്ലയുടെ നാമധേയത്തില്‍ അശരണരായ രോഗികള്‍ക്ക് സാന്ത്വന പദ്ധതി. തളങ്കര മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയുടെ രണ്ടാം നിലയിലാണ് നിര്‍ധനരായ രോഗികള്‍ക്ക് അത്താണിയായി കെ.എസ്. അബ്ദുല്ല മെഡിക്കല്‍ സെന്ററിന് തുടക്കം കുറിച്ചത്. കിടപ്പുരോഗികള്‍ക്ക് ഭാരമാവാത്ത രീതിയില്‍ നഴ്സിംഗ് പരിചരണം, ഫിസിയോതെറാപ്പി, വാട്ടര്‍ ബെഡ്, ബ്ലഡ്, യൂറിന്‍, ഷുഗര്‍ പരിശോധന തുടങ്ങിയവ സൗജന്യമായി നല്‍കും. ആര്‍.എം.ഒയുടെ സൗജന്യ സേവനവും അവശ്യമരുന്നുകളും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കും.
ഒരു മുറിയില്‍ രണ്ടുപേരെന്ന രീതിയില്‍ 25 മുറികളാണ് കെ.എസ്. അബ്ദുല്ല മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. ആസ്പത്രിയുടെ പുതിയ ബ്ലോക്കില്‍ രണ്ടാം നിലയിലാണ് ഈ സൗകര്യം. കെ.എസ്. അബ്ദുല്ലയുടെ മകന്‍ കെ.എസ്. അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലാണ് നിരവധി രോഗികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രത്യേക ഹെല്‍ത്ത് കാര്‍ഡ് വഴി ഒരു ബെഡിന് പ്രതിദിനം നൂറു രൂപ മാത്രമാണ് ഈടാക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ സൗജന്യ സേവനങ്ങള്‍ കൂടാതെ മറ്റ് ലാബ് പരിശോധന, വിസിറ്റിംഗ് ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനവും ഇളവോടെ നല്‍കും.
ജനപ്രതിനിധികളുടെ ശുപാര്‍ശയോട് കൂടി തികച്ചും അര്‍ഹരായ ആളുകള്‍ക്കാണ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുക. ജീവകാരുണ്യത്തിന്റെ മഹത്വം തന്റെ കര്‍മ്മം കൊണ്ട് വരച്ചുകാട്ടിയ ആസ്പത്രിയുടെ സ്ഥാപകന്‍ കൂടിയായ കെ.എസ് അബ്ദുല്ലയുടെ സ്നേഹതലോടലിന്റെ തുടര്‍ച്ചയെന്ന രീതിയിലാണ് പുതിയൊരു സംരംഭം ആരംഭിച്ചതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
മാലിക് ദീനാര്‍ ആസ്പത്രിയുടെ റിസപ്ഷന്‍ കൗണ്ടറിന് സമീപം കെ.എസ് അബ്ദുല്ല മെഡിക്കല്‍ സെന്ററിന്റെ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. നമ്പര്‍: 7736313111.
Powered by Info News For You

Comments
Post a Comment