മഹാരാഷ്ട്ര ബന്ദിന് പിന്തുണ നല്‍കാനെത്തിയ നേതാവിനെതിരെ മുദ്രാവാക്യം; പ്രതിഷേധക്കാരെ തൊഴിച്ച് ശിവസേന നേതാവിന്റെ പരാക്രമം

ഔറംഗാബാദ്: (www.kvartha.com 10.08.2018)  മറാത്തകള്‍ക്ക് സംവരണം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടയില്‍ ശിവസേന നേതാവിന്റെ പരാക്രമം. ഔറംഗാബാദില്‍ മഹാരാഷ്ട്ര ബന്ദ് ആചരിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ ശിവസേന നേതാവ് അംബാദാസ് ദന്‍ വെയ്‌ക്കെതിരെ പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കിയതാണ് നേതാവിനെ പ്രകോപിപ്പിച്ചത്.

ശിവസേന നേതാവ് മടങ്ങിപോകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. പ്രകോപിതനായ നേതാവ് പ്രക്ഷോഭകരെ തൊഴിച്ചു. ഇത് കൂടുതല്‍ സംഘര്‍ഷത്തിന് വഴിയൊരുക്കി. പ്രക്ഷോഭകര്‍ രണ്ട് പക്ഷം ചേര്‍ന്ന് പരസ്പരം തമ്മിലടിച്ചതോടെ സ്ഥിതി കൂടുതല്‍ സംഘര്‍ഷ ഭരിതമായി.

Aurangabad Shiv Sena leader allegedly kicks protesters during Maharashtra bandh

പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറാത്ത പ്രക്ഷോഭത്തില്‍ നിരവധി അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഔറംഗാബാദില്‍ പല സ്ഥലത്തും പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ നാലോളം വാഹനങ്ങള്‍ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. ചിലയിടങ്ങളില്‍ പ്രക്ഷോഭകര്‍ റോഡുകള്‍ സ്തംഭിപ്പിച്ചതും സംഘര്‍ഷത്തിന് വഴിയൊരുക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "One person was injured in the incident but we brought the situation under control. We separated the two groups and dispersed their members," a police official said.

Keywords: National, Shiv Sena



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?