ഗുസ്തിയില്‍ സ്വര്‍ണം നേടി വിമാനമിറങ്ങിയ വിനേഷിന് വിമാനത്താവളത്തില്‍ വെച്ച് കാമുകന്റെ സര്‍പ്രൈസ്

ന്യൂഡല്‍ഹി: (www.kvartha.com 28.08.2018) ഗുസ്തിയില്‍ സ്വര്‍ണം നേടി വിമാനമിറങ്ങിയ വിനേഷ് ഫൊഗട്ടാറിന് വിമാനത്താവളത്തില്‍ വെച്ച് കാമുകന്റെ സര്‍പ്രൈസ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സുശീല്‍ കുമാറടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ അഭിമാനമായത് വിനേഷ് ഫൊഗട്ടാണ്.

വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ചാണ് വിനേഷ്, ദംഗല്‍ കുടുംബത്തിലേക്ക് ഒരു മെഡല്‍ കൂടി കൊണ്ടുവന്നത്. അതും ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഒരിക്കലും തകര്‍പ്പെടാത്ത റെക്കോഡുമായാണ് ആ നേട്ടം.

After historic gold, Vinesh Phogat gets engaged at airport on India return, New Delhi, News, Sports, Gold Price, Airport, Engagement, Boxing, Record, National

എന്നാല്‍ ജക്കാര്‍ത്തയില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ ആ മെഡലിനോടൊപ്പം നില്‍ക്കുന്നൊരു സര്‍െ്രെപസായിരുന്നു വിനേഷിനെ കാത്തിരുന്നത്. കാമുകനും ഗുസ്തി താരവുമായ സോംവിര്‍ രതി ആണ് ആ സര്‍പ്രൈസ് അവള്‍ക്ക് കൈമാറിയത്. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ ഇരുവരും പരസ്പരം വിവാഹ മോതിരമണിഞ്ഞു. ഒപ്പം കേക്കു മുറിച്ച് വിനേഷിന്റെ 24ാം പിറന്നാളാഘോഷവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു.

After historic gold, Vinesh Phogat gets engaged at airport on India return, New Delhi, News, Sports, Gold Price, Airport, Engagement, Boxing, Record, National

നേരത്തെ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും വിനേഷും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അത് നിഷേധിച്ച് രംഗത്തുവരികയും ചെയ്തു.
After historic gold, Vinesh Phogat gets engaged at airport on India return, New Delhi, News, Sports, Gold Price, Airport, Engagement, Boxing, Record, National

വിവാഹ നിശ്ചയത്തിന് പിന്നാലെ ഇപ്പോള്‍ വിനേഷ് ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്ന് വീണ്ടും പറഞ്ഞിരിക്കയാണ്. ആ വിവാദമല്ല തന്റേയും സോംവിറിന്റേയും വിവാഹനിശ്ചയത്തിന് പിന്നിലുള്ളതെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു.

After historic gold, Vinesh Phogat gets engaged at airport on India return, New Delhi, News, Sports, Gold Price, Airport, Engagement, Boxing, Record, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After historic gold, Vinesh Phogat gets engaged at airport on India return, New Delhi, News, Sports, Gold Price, Airport, Engagement, Boxing, Record, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?