പാറ്റ്‌ന അഭയകേന്ദ്രത്തിലെ രണ്ട് യുവതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അഭയകേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

പാറ്റ്‌ന: (www.kvartha.com 12.08.2018) പാറ്റ്‌നയിലെ അഭയകേന്ദ്രത്തില്‍ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹസാഹചര്യത്തിലാണ് രണ്ട് മൃതദേഹങ്ങളും കാണപ്പെട്ടത്. സംഭവത്തില്‍ അഭയ കേന്ദ്രത്തിന്റെ ഉടമ ചിരന്തന്‍ കുമാര്‍, സെക്രട്ടറി രേണുക ദയാല്‍ എന്നിവര്‍ അറസ്റ്റിലായി. പതിനേഴും ഇരുപത്തിയൊന്നും വയസുള്ള രണ്ട് പേരാണ് മരിച്ചത്. നേപ്പാളി നഗറിലെ ആശ്ര ഷെല്‍ട്ടര്‍ ഹോമിലാണ് മരണങ്ങള്‍ നടന്നത്.

പാറ്റ്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണങ്ങള്‍ നടന്നതെന്ന് അഭയകേന്ദ്രം വാദിക്കുന്നത്. എന്നാല്‍ അതല്ല, യുവതികളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്ന് പറ്റ്‌ന മെഡിക്കല്‍ കോളേജും വ്യക്തമാക്കുന്നു.

National, Mysterious death

മരിച്ചവരില്‍ ഒരാള്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നുവെന്ന് ഡോ രാജീവ് രഞ്ജന്‍ പ്രസാദ് പറയുന്നു. പറ്റ്‌ന മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്രണ്ടാണ് ഇദ്ദേഹം. രണ്ടാമത്തെയാള്‍ക്ക് കടുത്ത പനിയും വയറില്‍ അണുബാധയുമുണ്ടായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി. ആശ്ര അഭയകേന്ദ്രത്തിലെ നാല് അന്തേവാസികള്‍ കടന്നുകളയാന്‍ ശ്രമിച്ച സംഭവം അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: When both the women were brought to the hospital, they were already dead. One of them has lung infection while other suffered from fever and stomach infection, said Dr Rajiv Ranjan Prasad, Medical Superintendent of PMCH.

Keywords: National, Mysterious death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?