ബദിയടുക്ക താലൂക്ക് ആശുപത്രിയെ തരംതാഴ്ത്തിയ നടപടി രോഗികളോടുള്ള വെല്ലുവിളി: മാഹിന്‍ കേളോട്ട്


ബദിയടുക്ക (www.evisionnews.co): ബദിയടുക്ക താലൂക്ക് ആശുപത്രിയെ തരം താഴ്ത്തി പകരം ബേഡഡുക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത് മലയോര മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പാവപ്പെട്ട രോഗികളോട് കാണിക്കുന്ന വഞ്ചനയാണെന്നും മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. ബേഡഡുക്ക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ ഒന്നിനെ തരം താഴ്ത്തി പകരം കൊടുക്കുന്നത് എന്തിനാനെന്ന് മനസിലാവുന്നില്ല. ഒരു സ്വകാര്യ ആശുപത്രി പോലുമില്ലാത്ത ഈ മേഖലയ്ക്ക് ഏക ആശ്രയം ബദിയടുക്ക താലൂക്ക് ആശുപത്രിയാണ്. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി നല്ലരീതിയില്‍ മുന്നോട്ടു പോകുമ്പോള്‍ അതിനെ ഇല്ലാതാക്കുന്ന നടപടി വഞ്ചനയാണെന്നും നാട്ടുകാരുടെ നേതൃത്തത്തില്‍ നടത്തുന്ന ജനകീയ സമരത്തിന് എല്ലാവരും അണിചേരണമെന്നും മാഹിന്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?