വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; പുഴക്കരയില്‍ ചെരിപ്പുകളും കത്തും

വയനാട്:(www.kvartha.com 05/08/2018) വെണ്ണിയോട് പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായതായി സൂചന. കാണാതായവര്‍ ചൂണ്ടേല്‍ ആനപ്പാറ സ്വദേശികളാണെന്നാണ് വിവരം. പുഴക്കരയില്‍ നിന്ന് കുടുംബാംഗങ്ങളുടെ ചെരിപ്പുകളും ഒരു കത്തും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ശക്തമായ തെരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച്ച രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് മുതിര്‍ന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകള്‍ കണ്ടത്. ഇതിനടുത്ത് മറ്റ് ചില സാധനങ്ങളും ഒരു കത്തും ഉണ്ടായിരുന്നു. കത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ആനപ്പാറ സ്വദേശി നാരായണനും കുടുംബവുമാണ് എന്ന് സൂചന ലഭിച്ചത്.

News, Wayanadu, Kerala, Missing, Police, River,Four members of the family go missing on Venniode river

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanadu, Kerala, Missing, Police, River,Four members of the family go missing on Venniode river 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?