തിരുവനന്തപുരത്ത് ഡാമുകളില്‍ ജലനിരപ്പ് താഴുന്നു; പേപ്പാറയില്‍ ഒരു ഷട്ടര്‍ അടച്ചു

തിരുവനന്തപുരം:(www.kvartha.com 19/08/2018) മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് കുറയുന്നു. പേപ്പാറ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. മഴ മാറിനിന്നതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതാണു ജലനിരപ്പ് താഴാന്‍ സഹായകമായത്. ഞായറാഴ്ച രാവിലെ ഒമ്പതിന് 107.46 മീറ്ററാണു പേപ്പാറയിലെ ജലനിരപ്പ്. ഇതോടെ ഡാമിന്റെ ഒരു ഷട്ടര്‍ അടച്ചു. രണ്ടു ഷട്ടറുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ട്.

നെയ്യാര്‍ ഡാമിലും ജലനിരപ്പ് താഴ്ന്നുതുടങ്ങി. 83.7 ആണ് രാവിലെ ഏഴു മണിക്കുള്ള ജലനിരപ്പ്. ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത് 60 സെന്റീമീറ്ററില്‍നിന്നു 30 ആയി ചുരുക്കി. നാലു ഷട്ടറുകളാണ് ആകെ തുറന്നിട്ടുള്ളത്. അരുവിക്കരയില്‍ 46.40 ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ മൂന്നു ഷട്ടറുകളാണു തുറന്നിട്ടുള്ളത്. ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഒരു ഷട്ടര്‍ 30 സെന്റീമീറ്റര്‍ താഴ്ത്തിയിരുന്നു.

News, Thiruvananthapuram, Kerala, Trending, Flood, Rain, Water inflow slows down in Thiruvananthapuram Dams

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Trending, Flood, Rain, Water inflow slows down in Thiruvananthapuram Dams


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?