ആര്‍ എസ് എസിന്റെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല: ഖര്‍ഗെ
മുംബൈ: (www.kvartha.com 30.08.2018) ആര്‍ എസ് എസിന്റെ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമോ എന്ന ചോദ്യം പോലും ഉന്നയിക്കപ്പെടേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ.
ആദ്യം ക്ഷണകത്ത് വരട്ടെ, എന്നിട്ടല്ലേ ബാക്കി. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ആയിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഖര്‍ഗെയുടെ മറുപടി. സെപ്റ്റംബറില്‍ നാഗ്പൂരിലെ ആര്‍ എസ് എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ക്ഷണിക്കാന്‍ ആര്‍ എസ് എസ് പദ്ധതിയിടുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഖര്‍ഗെയുടെ വെളിപ്പെടുത്തല്‍. മുംബൈയില്‍ പ്രവര്‍ത്തകരെ കാണാനായി എത്തിയതായിരുന്നു ഖര്‍ഗെ.
രാഷ്ട്രീയ സ്വയം സേവക സംഘവുമായി ആശയപരമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍ എസ് എസിനെയും ബിജെപിയേയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഞങ്ങള്‍ വേണ്ടെന്ന് വെച്ചത്. പ്രാദേശിക പാര്‍ട്ടിയായ ജനത ദള്‍ സെക്യുലറിന് 37 സീറ്റുകള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് 80ഉം. മതേതര ശക്തികളെ വളര്‍ത്താനായി ഞങ്ങള്‍ മുഖ്യമന്ത്രി പദവി ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ആര്‍ എസ് എസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് പോകുമോ എന്ന ചോദ്യം ഉയരേണ്ടതില്ല- ഖര്‍ഗെ പറഞ്ഞു.
ആര്‍ എസ് എസിന്റെ ആശയം രാജ്യത്തിനും ദളിതര്‍ക്കും മറ്റ് അധസ്ഥിത വര്‍ഗത്തിനും വിഷ സമാനമാണെന്നും ഖര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ തന്നോട് ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പറഞ്ഞാല്‍ തനിക്ക് കഴിയില്ലെന്ന് താന്‍ തുറന്ന് പറയുമെന്നും ഖര്‍ഗെ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He termed the RSS ideology as a "poison" for the country and for Dalits and other oppressed classes. "If Rahul sahab asks me about going there (to the RSS event), I will tell him that there is no question of going there. That there is no intention of joining such people," Kharge said.
Keywords: National, RSS, Rahul Gandhi

Powered by Info News For You

Comments
Post a Comment