നഗരത്തില്‍ ഗ്യാഗ് വാര്‍ പതിവാകുന്നു; ഏറ്റുമുട്ടിയ യുവാക്കളെ പോലീസ് തുരത്തിയോടിച്ചു
കാസര്‍കോട്: (www.kasargodvartha.com 24.08.2018) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഗ്യാഗ് വാര്‍ പതിവാകുന്നു. പരസ്പരം ഏറ്റുമുട്ടിയ യുവാക്കളെ പോലീസ് തുരത്തിയോടിച്ചു. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സംഘങ്ങളാണ് പോലീസിന് തലവേദനയായിരിക്കുന്നത്. മദ്യപിച്ച് ഏറ്റുമുട്ടുകയാണ് ഇവരുടെ പതിവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് പറയുന്നു.
ബാറുകള്‍ക്ക് മുമ്പിലാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുള്ളത്. പിന്നീട് ഇവരുടെ സ്ഥിരം ലാവണമായ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തി വെല്ല് വിളിക്കുകയും ഏറ്റുമുട്ടുകയുമാണ് ചെയ്യുന്നത്. ഒരേ വിഭാഗക്കാരായതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും ഇടപെട്ട് പരിഹരിക്കാറാണ് പതിവ്. ഇവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.
പോലീസ് ലാത്തിവീശിയതോടെ യുവാക്കള്‍ ചിതറിയോടുകയായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും ഇവരുടെ ശല്യം കാരണം പൊറുതിമുട്ടി കഴിയുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Criminal-gang, Top-Headlines, Youth, Police, Gang War increased in Kasaragod Town
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment