ബദിയടുക്ക താലൂക്ക് ആസ്പത്രി: ജനകീയ സമരസമിതി പിക്കറ്റിംഗ് നടത്തി
ബദിയടുക്ക (www.evisionnews.co): ബദിയടുക്ക താലൂക്ക് ആസ്പത്രിയെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും ആസ്പത്രി പിക്കറ്റിംഗും നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.
ജഗന്നാഥ ഷെട്ടി, എസ്.എന്‍ മയ്യ, പി.ജി ചന്ദ്രഹാസ റൈ, ബദ്‌റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, തിരുപതി കുമാര്‍ഭട്ട്, ജഗന്നാഥറൈ, അബ്ദുല്ല ചാലക്കര, കുഞ്ചാര്‍ മുഹമ്മദ്, സിറാജ് മുഹമ്മദ്, മുനീര്‍ ചെടേക്കാല്‍, രാമ പട്ടാജെ, ചന്ദ്രന്‍ പൊയ്യക്കണ്ടം, നാരായണന്‍ പൊയ്യക്കണ്ടം, നവാസ് കുഞ്ചാര്‍, മുഹമ്മദ് പിലാങ്കട്ട, സുധ ജയറാം, അഹമ്മദാലി പാട്‌ലട്ക്ക സംബന്ധിച്ചു. മഴക്കെടുതില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ട സാഹചര്യത്തില്‍ താല്‍കാലികമായി സമരം നിര്‍ത്തിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment