കവി ചെമ്മനം ചാക്കോ അന്തരിച്ചു

കവി ചെമ്മനം ചാക്കോ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിത്തിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ രാത്രി 11.50 ഓടെയായിരുന്നു അന്ത്യം. 92 വയസായിരുന്നു.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം ഗ്രാമത്തില്‍ വൈദികനായ യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് ഏഴിനാണ് ജനനം. കുടുംബപ്പേരാണ് ചെമ്മനം. പിറവം സന്റെ് ജോസഫ്സ് ഹൈസ്‌കൂള്‍, ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. പിറവം സന്റെ് ജോസഫ്സ് ഹൈസ്‌കൂള്‍, പാളയംകോട്ട സന്റെ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായും 1968 മുതല്‍ 1986 വരെ കേരള സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
കേരള സാഹിത്യ അക്കാദമി, ഓതേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment