രാഹുലിന്റെ കട്ട ഫാനുകള്‍; പാതിരാത്രിയായാലും കോണ്‍ഗ്രസ് അധ്യക്ഷനെ കാത്തിരിക്കുമെന്ന് ആദിവാസി സ്ത്രീകളായ ലീലയും നൊഞ്ചിയും

കല്‍പ്പറ്റ: (www.kvartha.com 30.08.2018) വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തിലുണ്ട് രാഹുല്‍ ഗാന്ധിക്ക് രണ്ട് കട്ട ഫാനുകള്‍. മറ്റാരുമല്ല, ആദിവാസി സ്ത്രീകളായ എഴുപതുകാരി നൊഞ്ചിയും അറുപതുകാരി ലീലയും .

ടി .വി.യില്‍ മാത്രം കണ്ടിട്ടുള്ള ദേശീയ നേതാവിനെ നേരില്‍ കാണാന്‍ രാവിലെ ഒരുങ്ങിയിരിക്കുന്നതാണ്. പ്രളയക്കെടുതിയും ദുരിതവും കാണാന്‍ തങ്ങളുടെ കോളനിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമെന്നറിഞ്ഞ് , ക്യാമ്പില്‍ നിന്ന് കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും രാവിലെ മുതല്‍ കാത്തുനിന്നത്.

കോളനിയിലെ ഒരു വീടിന്റെ കോലായിയില്‍ ലീല ഒരേ ഇരിപ്പാണ് രാഹുല്‍ വരുന്നതും കാത്ത്. കൂടെ മറ്റ് സ്ത്രീകളും. അതേ വീടിന്റെ മറ്റൊരു ഭാഗത്ത് നില്പാണ് നൊഞ്ചി. കാലാവസ്ഥ മോശമായതിനാല്‍ രാഹുല്‍ വയനാട്ടില്‍ വരില്ലെന്ന് പത്ത് മണിയോടെ നാട്ടിലെല്ലാം പാട്ടായെങ്കിലും അവര്‍ അതൊന്നും ഗൗനിക്കുന്നില്ല. രാഹുല്‍ ഇടുക്കിക്ക് പോയതൊന്നും പറഞ്ഞാല്‍ അവര്‍ അംഗീകരിക്കുകയുമില്ല.

Wayanad tribe women's waiting Rahul Gandhi, Rahul Gandhi, Visit, Politics, Women, Minister, Idukki, News, Local-News, Flood, Trending, Kerala

പണിയ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് വി.ഐ.പി എന്നാല്‍ മന്ത്രിയാണ്. രാഹുല്‍ മന്ത്രിയല്ലെന്ന് പറഞ്ഞാല്‍ അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. രാഹുല്‍ വരില്ലെന്ന് പറഞ്ഞപ്പോഴും അതും സമ്മതിക്കില്ല. ' ഞങ്ങളെ അങ്ങനെ പറ്റിക്കണ്ടാ ' എന്നാണ് ലീല പറഞ്ഞത്. വെള്ളം കയറി എല്ലാം പോയി. ഞങ്ങള്‍ക്കീ വിഷമം രാഹുലിനോട് പറയണം, ലീല പറഞ്ഞു.

ഈ മഴക്കാലത്ത് രണ്ടാഴ്ചക്കാലം ഇവരുടെ കൊളവയല്‍ കോളനിയില്‍ വെള്ളപ്പൊക്കമായിരുന്നു. വയനാട്ടില്‍ മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ മേഖലകളിലൊന്നാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരുന്ന കോട്ടത്തറ, വെണ്ണിയോട് പ്രദേശം.

അല്‍പ്പം കേള്‍വി കുറവുള്ള നൊഞ്ചി പക്ഷേ അടുത്ത് നിന്നവര്‍ പറഞ്ഞതൊന്നും കേള്‍ക്കുന്നില്ല. രാഹുല്‍ ഗാന്ധി വരില്ലെന്ന് പറഞ്ഞപ്പോള്‍, രാത്രിയായാലും വരുന്നത് വരെ ഇവിടെത്തന്നെ നില്‍ക്കും എന്ന് പറഞ്ഞു. എത്ര പാതി രാത്രിയായാലും വരുന്നത് വരെ ഞങ്ങളിവിടെ ഇരിക്കുമെന്നാണ് ലീല പറഞ്ഞത്.

സുരക്ഷക്കെത്തിയ എസ്.പി.ജി.യും സ്വീകരിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും മടങ്ങി പോയിട്ടും അവര്‍ കാത്തു നില്‍ക്കുകയാണ് രാഹുല്‍ വരുന്നതും കാത്ത്. ബാക്കിയുണ്ടായിരുന്ന കുറച്ച് പോലീസുകാരും മാധ്യമ പ്രവര്‍ത്തകരും തിരികെ പോരുമ്പോഴും അവര്‍ രാഹുലിന്റെ വരവിനായി കാത്തിരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanad tribe women's waiting Rahul Gandhi, Rahul Gandhi, Visit, Politics, Women, Minister, Idukki, News, Local-News, Flood, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?