ആരിക്കാടി വയലിൽ ആഘോഷമായി മഴപ്പൊലിമ: നാട്ടിപ്പാട്ടിന്റെ താളത്തിൽ ഞാറു നട്ടു
കുമ്പള (www.evisionnews.co): കാർഷിക വൃത്തിയിൽ നിന്നും അന്യം നിന്നു പോകുന്ന പുതിയ തലമുറക്ക് പുരാതന കൃഷിപാഠങ്ങളിലൂടെ ചേറാണ് ചോറ് എന്ന് പകർന്നു നൽകി കുമ്പള പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ജില്ലയിലെ വിവിധ സി.ഡി.എസുകളെ പങ്കെടുപ്പിച്ച് നടത്തിയ മഴ പൊലിമയ്ക്ക് കുമ്പള ആരിക്കാടി പുജൂർ വയലിൽ സമാപനം. സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറ് കണക്കിന് ആളുകൾ ചെളി കണ്ടത്തിൽ വിവിധങ്ങളായ കളികളിൽ മത്സരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരും മത്സരങ്ങളിൽ പങ്കാളികളായി. തരിശുഭൂമി
കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മഴ പൊലിമ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ 422 ഏക്കർ തരിശുനിലങ്ങളിലാണ് കൃഷിയിറക്കിയത്.
കേരളത്തിന്റെ കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കുടുംബശ്രീ സംഘകൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. രാവിലെ മഴ പൊലിമയ്ക്ക് തുടക്കം കുറിച്ച് ആയിരിക്കാടിയിൽ നിന്നും ഘോഷയാത്ര നടന്നു. പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷനായി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ .എൽ പുണ്ടരീകാക്ഷ, വൈസ് പ്രസിഡന്റ് ഗീത ഷെട്ടി ,കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരാര എ.കെ. ആരിഫ്, ബി.എൻ. മുഹമ്മദലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, വി.പി. അബ്ദുൽ കാദർ ,ബ്ലോക്ക് പഞ്ചായത്തംഗം താഹിറ യൂസഫ്, രമേഷ് ഭട്ട്, സുജിത്ത് റൈ, സുഹ്റ ബി.എ റഹ്മാൻ, രാജു കട്ടക്കയം, പി.ടി. സുരേന്ദ്രൻ, ഹരിദാസ്,ഷൈജു, സത്താർ ആരിക്കാടി, അഡ്വ. ഉദയകുമാർ, ബി.എ.റഹ്മാൻ ,സി.ഡി.എസ് ചെയർപേഴ്സൺ എം. സബൂറ പ്രസംഗിച്ചു.

Powered by Info News For You

Comments
Post a Comment