ഉംറക്ക് മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് നല്‍കിയ വീട്ടമ്മക്ക് വ്യവസായി വക ഉംറ
കോഴിക്കോട് (www.evisionnews.co): ഉംറക്ക് പോകാന്‍ വേണ്ടി സ്വരൂപിച്ച തുക ദുരിതാശ്വാസത്തിന് നല്‍കിയ വീട്ടമ്മക്ക് ഉംറക്ക് പോകാനുള്ള തുക നല്‍കാമെന്ന് പ്രവാസിവ്യവസായിയായ കരുനാഗപ്പള്ളിയിലെ റഹീം. പട്ടാമ്പി കൊഴുക്കുന്ന് ലക്ഷംവീട് കോളനിയിലെ ഖദീജുമ്മയാണ് പുണ്യഭൂമിക്ക് പോകാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്.
ഉടനെ തന്നെ ഖദീജുമ്മയെ ഉംറക്ക് കൊണ്ടുപോകുമെന്ന് റഹീം അറിയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഉംറക്ക് മാറ്റിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഖദീജുമ്മ നല്‍കിയ വിവരം റഹീം അറിഞ്ഞത്. ഉടനെ തന്നെ ബന്ധപ്പെട്ടവരെ തേടി വിവരം അറിയിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment