വെങ്കയ്യനായിഡുവിനെ കുറിച്ചുള്ള പരാതി വെങ്കയ്യ നായിഡുവിന് സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് എം. പിമാര്‍

ന്യൂഡല്‍ഹി: (www.kvartha.com 02.08.2018) രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് പരാതി സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ് എം. പിമാര്‍. വെങ്കയ്യ നായിഡുവിനെ കുറിച്ച് തന്നെയുള്ള പരാതിയാണ് എം. പിമാര്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത് എന്നുള്ളതാണ് രസകരം. ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിച്ചുള്ള നിര്‍ണായക ചര്‍ച്ചയില്‍ അസമില്‍ നിന്നുള്ള എം. പിമാര്‍ക്ക് രാജ്യസഭ അദ്ധ്യക്ഷന്‍ മതിയായ സമയം അനുവദിച്ചില്ലെന്നാണ് പരാതി.

National, Venkaiah Naidu, Congress

അസമിലെ ജനങ്ങളെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമായിരുന്നുവെന്ന് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം. പിമാര്‍ ആവശ്യപ്പെടുന്നു.

വെങ്കയ്യ നായിഡു തങ്ങളോട് വിവേചനം കാണിച്ചുവെന്ന് എം. പിമാര്‍ പറയുന്നു. പരാതി സമര്‍പ്പിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റേതായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Final call on the letter will be taken today by Congress' leader of Opposition in the Rajya Sabha, Ghulam Nabi Azad. Five Congress Rajya Sabha MPs are expected to sign this letter.

Keywords: National, Venkaiah Naidu, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?