ഡോ: ഡി. സജിത് ബാബു കാസര്‍കോട് കലക്ടറായി ചുമതലയേറ്റു

കാസര്‍കോട് (www.evisionnews.co): ജില്ലയുടെ 23മത് കലക്ടറായി ഡോ. ഡി. സജിത് ബാബു ചുമതലയേറ്റു. തിരുവന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ സജിത് ബാബു സഹകരണ സംഘം രജിസ്ട്രാറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അസാപ് സിഇഒ, റവന്യൂ വകുപ്പില്‍ ദുരന്തനിവാരണവിഭാഗം ഡയറക്ടര്‍, സെക്രട്ടറി, ഐഎംജിയില്‍ ലാന്റ്ഗവേണന്‍സ് കോ-ഓഡിനേറ്റര്‍, ഡപ്യൂട്ടി കലക്ടര്‍, സ്റ്റേറ്റ് ലാന്റ് ബാങ്ക് സ്‌പെഷ്യല്‍ ഓഫീസര്‍, റവന്യൂവില്‍ സ്റ്റേറ്റ് ഐടിസെല്‍ നോഡല്‍ ഓഫീസര്‍, കേരള കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫസര്‍, കോര്‍പ്പറേഷന്‍ ബാങ്ക് ഓഫീസര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഗ്രാമില്‍ ട്രെയിനിംഗ് കോ-ഓഡിനേറ്റര്‍ തുടങ്ങിയ തസ്തികകള്‍ വഹിച്ചിട്ടുണ്ട്. 
 
ലാന്റ് ബാങ്ക് സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ 2011ല്‍ മുഖ്യമന്ത്രിയുടെ പ്രഥമ ഇന്നോവേഷന്‍ അവാര്‍ഡും 2012ല്‍ ജില്ലാ പ്രൊജക്ട് നിര്‍വഹണത്തിന് മുഖ്യമന്ത്രിയുടെ മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇ-ഗവേണന്‍സ്, ലാന്റ് ഗവേണന്‍സ്, സര്‍വീസ് ഡെലിവറി മാനേജ്‌മെന്റ് മേഖലയില്‍ ഗവേഷകനാണ്. നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമുളള അദ്ദേഹത്തിന് അഗ്രോണമിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഭാര്യ: ബിന്ദു, വിദ്യാര്‍ത്ഥികളായ രണ്ടുമക്കളുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?