ബദിയടുക്ക താലൂക്കാശുപത്രി പുനഃസ്ഥാപിക്കാന്‍ ശക്തമായ ജനരോഷമുയരണം: കെ.എം.സി.സി

ദുബൈ (www.evisionnews.co): ബദിയടുക്ക പഞ്ചായത്തിലേക്ക് അനുവദിച്ച താലൂക്കാശുപത്രിയെ മറ്റൊരു ഉത്തരവിലൂടെ ബേഡകത്തേക്ക് മാറ്റിയത് സര്‍ക്കാര്‍ ഈ മേഖലയോട് കാട്ടുന്ന കടുത്ത അവഗണനയാണെന്നും ജനകീയ പോരാട്ടത്തിലൂടെ താലൂക്കാശുപത്രിയെ ബദിയടുക്കയില്‍ പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും അണിനിരക്കണമെന്നും ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയും വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മലയോര പ്രദേശവും ഉള്‍പ്പെടുന്ന ബദിയടുക്ക പഞ്ചായത്തിലേയും പരിസര പ്രദേശത്തുകാരുടേയും നിരന്തരമായ ആവശ്യങ്ങളിലൊന്നാണ് പ്രസ്തുത താലൂക്കാശുപത്രി. സമ്മര്‍ദ്ദങ്ങളിലൂടെയും രാഷ്ട്രീയം കളിച്ചും ഇവിടുത്തെ ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും അനുവദിച്ച താലൂക്ക് ആശുപത്രി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ദുബൈ കെഎംസിസി ജില്ലാ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, വൈസ് പ്രസിഡണ്ട് ഇ.ബി അഹ്മദ്, സെക്രട്ടറി മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ അബൂബക്കര്‍ ബദിയടുക്ക, അസീസ് ചിമ്മിനടുക്ക, മൊയ്തു എം.എച്ച് മലങ്കര, സിദ്ധീഖ് കാടമന, അബ്ദുല്‍ റസാഖ് ബദിയടുക്ക, കെ.ടി മുനീര്‍ ബീജന്തടുക്ക, അശ്‌റഫ് കോട്ട, ഉബൈദ് ചെടക്കാല്‍, അബുബക്കര്‍ മാവിനകട്ട സംസാരിച്ചു. ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ഗോളിയടുക്കം സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കുക്കംകുടല്‍ നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?