കേരളത്തെ പുതുക്കിപ്പണിയാന്‍ പണവും പിന്തുണയും തേടി പിണറായി ജനങ്ങളിലേക്ക്
തിരുവനന്തപുരം: (www.kvartha.com 19.08.2018) പ്രളയ ദുരിതത്തില്‍ നിന്നു കേരളത്തെ തിരിച്ചുകൊണ്ടുവരുന്നതിന് പണവും മറ്റു പിന്തുണയും തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം അദ്ദേഹം സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സഞ്ചരിക്കും എന്നാണ് സൂചന. ദുരിതബാധിത പ്രദേശങ്ങളെല്ലാം നേരിട്ടു കാണുകയും ദുരിതബാധിതമല്ലാത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളില്‍നിന്നും സാമ്പത്തിക സമാഹരണം നടത്തുകയും ചെയ്യുന്ന രീതിയാണ് ആലോചിക്കുന്നത്.
കേരളത്തിന് ഇരുപതിനായിരം കോടിയോളം രൂപയുടെ നഷ്ടമുണ്ടായതിന്റെ കണക്കുകളും ദുരന്തഭീകരതയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രിക്ക് മുമ്പില്‍ വച്ചിട്ടും വെറും അഞ്ഞൂറു കോടി രൂപ മാത്രം സഹായം അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി പണം ചോദിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്നത്. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനെതിരായ വികാരം ഉണര്‍ത്തല്‍ കൂടിയായി അത് മാറിയേക്കും.
കേരളത്തെ 'പുതുക്കിപ്പണിയുക' എന്നത് അത്ര എളുപ്പമല്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പ്രളയം അത്രയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട വീടുകളും ഉപജീവന മാര്‍ഗ്ഗങ്ങളും തിരിച്ചു നല്‍കുക, മരിച്ചവരുടെ ആശ്രിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, തകര്‍ന്ന റോഡുകളും പാലങ്ങളും മറ്റും പുനര്‍നിര്‍മിക്കുക തുടങ്ങി വന്‍തോതില്‍ പണവും അധ്വാനവും ആവശ്യമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. എന്നാല്‍ അതിനോടു മുഖം തിരിച്ചുനിന്നുകൊണ്ട് കേരളത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സമീപപനം പ്രധാനമന്ത്രി സ്വീകരിച്ചത് ചൂണ്ടാക്കാട്ടിയായേക്കും പ്രചാരണം.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെ പൊതുവേ കുറ്റം പറയാതിരിക്കാനും ലഭിക്കുന്ന പിന്തുണയെ ചെറുതാക്കി കാണാതിരിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ വലിയൊരു വിഭാഗം ബിജെപി അനുകൂലികളില്‍പ്പോലും പ്രധാനമന്ത്രിയുടെ കേരളവിരുദ്ധമെന്ന് വിമര്‍ശിക്കപ്പെടുന്ന സമീപനത്തില്‍ വിയോജിപ്പുണ്ട് എന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിലയിരുത്തല്‍. അത് രാഷ്ട്രീയമായി മുതലെടുക്കാനും ഇത്തരമൊരു പ്രചാരണ പരിപാടിയിലൂടെ സാധിക്കും എന്നാണ് കണക്കുകൂട്ടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Flood, Rain, Thiruvananthapuram, Pinarayi vijayan, CM Pinarayi to approach people for funds and help
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment