മേല്‍വിലാസം വ്യക്തമല്ല; ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം പോസ്‌റ്റോഫീസുകളില്‍ കെട്ടിക്കിടക്കുന്നു
മാവുങ്കാല്‍: (www.kasargodvartha.com 03.08.2018) മേല്‍വിലാസത്തിലെ അവ്യക്തത മൂലം ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം പല പോസ്റ്റോഫീസുകളിലും വിതരണം ചെയ്യാനാവാതെ കെട്ടിക്കിടക്കുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും അയച്ച ചികിത്സാ ധനസഹായമാണ് മേല്‍വിലാസം വ്യക്തമല്ലാത്തതിനാല്‍ പോസ്റ്റോഫീസില്‍ കെട്ടിക്കിടക്കുന്നത്.
ആനന്ദാശ്രമം പോസ്റ്റോഫീസില്‍ മാത്രം അഞ്ഞൂറോളം മണിയോര്‍ഡറുകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. ആളിന്റെ പേരും ആനന്ദാശ്രമം പി ഒ എന്ന സ്ഥലപ്പേരും മാത്രമാണ് മേല്‍വിലാസമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മേല്‍വിലാസക്കാരെ കണ്ടെത്താന്‍ കഴിയാതെ പോസ്റ്റുമാന്‍മാര്‍ കുഴങ്ങുകയാണ്. ഇവരില്‍ തന്നെ പലരും മറ്റു സ്ഥലങ്ങളില്‍ നിന്നും വന്ന് വാടക ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും താമസിക്കുന്നവരായതിനാല്‍ നാട്ടുകാര്‍ക്ക് പോലും മേല്‍വിലാസം തിരിച്ചറിയാന്‍ കഴിയുന്നില്ല.
ഇതു കാരണം സര്‍ക്കാര്‍ അനുവദിച്ച ചികിത്സാ സഹായം ലഭിക്കാതെ നിരവധി എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സ പോലും മുടങ്ങിക്കിടക്കുകയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Mavungal, Post Office, helping hands, No proper address; Financial aid blocked in Post office
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment