സ്വവര്‍ഗാനുരാഗിയാണെന്ന് സുഹൃത്തുക്കളോട് തുറന്നുപറഞ്ഞു; പിന്നീട് തുടര്‍ച്ചയായ കളിയാക്കലും അവഗണനയും; അസഹ്യമായപ്പോള്‍ 9 വയസുകാരന്‍ ജീവനൊടുക്കി
ലോസ്ഏഞ്ചലസ്: (www.kvartha.com 29.08.2018) സ്വവര്‍ഗാനുരാഗിയാണെന്ന് സുഹൃത്തുക്കളോട് തുറന്നുപറഞ്ഞതിനെ തുടര്‍ന്ന് നേരിടേണ്ടിവന്ന പരിഹാസവും അവഗണനയും ഒമ്പതുവയസുകാരന്റെ ജീവനൊടുക്കാന്‍ കാരണമായി. കൂടെ പഠിക്കുന്നവരുടെ കളിയാക്കലിനെ തുടര്‍ന്നാണ് ജെമെല്‍ മൈല്‍സ് എന്ന ഒമ്പതുവയസുകാരന്‍ ആത്മഹത്യ ചെയ്തതെന്ന് മാതാവ് ലിയ പിയേഴ്‌സ് ആണ് വെളിപ്പെടുത്തിയത്.
സ്‌കൂള്‍ ആരംഭിച്ച് നാല് ദിവസത്തിനുള്ളിലാണ് ഇത്തരം സംഭവങ്ങളൊക്കെ നടന്നതെന്നും തനിക്ക് ഇപ്പോഴും ഒന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ലിയ പറയുന്നു. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതോടെ ജെമെലിനെ കുട്ടികള്‍ അസഹനീയമായ രീതിയില്‍ കളിയാക്കി. മാത്രമല്ല പോയി ജീവനൊടുക്കാനും ഇവര്‍ നിര്‍ദേശിച്ചു. സഹോദരിയോട് ജെമെല്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ലിയ പറയുന്നു.
ജോ ഷൂമാക്കര്‍ എലമന്ററി സ്‌കൂളിലാണ് ജെമെല്‍ പഠിച്ചിരുന്നത്. വേനല്‍ക്കാല അവധി കാലത്ത് താന്‍ സ്വവര്‍ഗാനുരാഗി ആണെന്ന് ജെമെല്‍ തന്റെ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് അവധിക്ക് ശേഷം സ്‌കൂളില്‍ എത്തിയപ്പോള്‍ അവന്‍ കൂടെ പഠിക്കുന്നവരോടും ഇക്കാര്യം വെളിപ്പെടുത്തി. എന്നാല്‍ ഇവര്‍ ജെമെലിനെ ക്രൂരമായി കളിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ലിയ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: US Boy, 9, Kills Himself After Bullying In School For Coming Out As Gay, Friends, Suicide, Student, Mother, School, World.

Powered by Info News For You

Comments
Post a Comment