പ്രളയത്തിനിടയില്‍ 9 വയസുകാരനെ പുഴയിലെറിഞ്ഞത് പിതൃസഹോദരന്‍, പ്രതി അറസ്റ്റില്‍; കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു
മലപ്പുറം: (www.kvartha.com 25.08.2018) പ്രളയത്തിനിടയില്‍ ഒമ്പത് വയസുകാരനെ പുഴയിലെറിഞ്ഞ പിതൃസഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. എടയാറ്റൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഷഹീനെ പുഴയിലെറിഞ്ഞ കേസിലെ പ്രതിയായ ഷഹീന്റെ പിതാവിന്റെ സഹോദരന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിക്ക് വേണ്ടി കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.
എടയാറ്റൂര്‍ ലക്ഷം വീട് കോളനിക്കു സമീപം താമസിക്കുന്ന മങ്കരത്തൊടി അബ്ദുള്‍ സലീമിന്റെയും ഹസീനയുടെയും മകനായ മുഹമ്മദ് ഷഹീനെ (ഒമ്പത്) ഇക്കഴിഞ്ഞ 13 നാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവ് അബ്ദുല്‍ സലീമിന്റെ ബന്ധുവാണ് തട്ടികൊണ്ടു പോയതെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് ബൈക്കില്‍ കുട്ടിയെയും കൂട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് പോലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.
മാതാപിതാക്കളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് മുഹമ്മദ് കൃത്യം നടത്തിയതെന്നാണ് സൂചന. അന്വേഷണം ഊര്‍ജിതമായതിനെ തുടര്‍ന്ന് കുട്ടിയെ ഒളിപ്പിക്കാന്‍ കഴിയാതെ ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ കടലുണ്ടി പുഴയിലേക്കെറിയുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്.
Keywords: Kerala, News, Malappuram, Missing, Boy, Accused, Arrested, River, Flood, Rain, 9 year old missing case: Relative arrested.
എടയാറ്റൂര്‍ ലക്ഷം വീട് കോളനിക്കു സമീപം താമസിക്കുന്ന മങ്കരത്തൊടി അബ്ദുള്‍ സലീമിന്റെയും ഹസീനയുടെയും മകനായ മുഹമ്മദ് ഷഹീനെ (ഒമ്പത്) ഇക്കഴിഞ്ഞ 13 നാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവ് അബ്ദുല്‍ സലീമിന്റെ ബന്ധുവാണ് തട്ടികൊണ്ടു പോയതെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് ബൈക്കില്‍ കുട്ടിയെയും കൂട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് പോലീസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.
മാതാപിതാക്കളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് മുഹമ്മദ് കൃത്യം നടത്തിയതെന്നാണ് സൂചന. അന്വേഷണം ഊര്‍ജിതമായതിനെ തുടര്‍ന്ന് കുട്ടിയെ ഒളിപ്പിക്കാന്‍ കഴിയാതെ ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ കടലുണ്ടി പുഴയിലേക്കെറിയുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്.
\
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Keywords: Kerala, News, Malappuram, Missing, Boy, Accused, Arrested, River, Flood, Rain, 9 year old missing case: Relative arrested.
Powered by Info News For You
Comments
Post a Comment