സ്വകാര്യ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 99.343 കോടിയായി; മുന്നില്‍ ഭാരതി എയര്‍ടെല്‍
കൊച്ചി: (www.kvartha.com 03.08.2018) രാജ്യത്തെ സ്വകാര്യ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം ജൂണ്‍ അവസാനം 99.343 കോടിയായി. വരിക്കാരുടെ എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ ആണ് മുന്നില്‍. എയര്‍ടെല്ലിന് 34.456 കോടി വരിക്കാരാണുള്ളത്. ജൂണില്‍ ഇവര്‍ക്ക് 10,689 വരിക്കാരെ പുതിയതായി ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള വോഡഫോണിന 22.273 കോടി വരിക്കാരാണുള്ളത്.
മൂന്നാം സ്ഥാനത്തുള്ള ഐഡിയ സെല്ലുലാറിന് 22.059 കോടി വരിക്കാരുണ്ട്. ജൂണില്‍ ഐഡിയ 63 ലക്ഷം പുതിയ വരിക്കാരെയാണ് കണ്ടെത്തിയത്. ടെലികോം ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സേവന കമ്പനികളുടെ സംയുക്ത വ്യവസായ അസോസിയേഷനായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.
അതേസമയം ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ടാറ്റ ടെലികോം, റിലയന്‍സ് കമ്യൂണിക്കേഷന്‍ എന്നിവയുടെ കണക്കുള്‍ ഇതില്‍ ചേര്‍ത്തിട്ടില്ല.
യുപി ഈസ്റ്റ് സര്‍ക്കിളിലാണ് ഏറ്റവും കുടൂതല്‍ വരിക്കാര്‍. എണ്ണം 86.88 ദശലക്ഷം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 83.73 ദശലക്ഷം വരിക്കാരാണുള്ളത്. വരിക്കാരുടെ എണ്ണത്തില്‍ ജൂണിലുണ്ടായ വര്‍ധന വളരെ പ്രോത്സാഹജനകമാണെന്നും രാജ്യത്തിന്റെ ഏറ്റവും അകലെയുള്ള സ്ഥലങ്ങളില്‍ കണക്ഷന്‍ ലഭ്യമാക്കുവാന്‍ ടെലികോം മേഖല പ്രതിജ്ഞാബദ്ധമാണെന്നും കോയ് ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.
കൂടുതല്‍ പേര്‍ 4ജി സാങ്കേതികവിദ്യയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ കണക്ടിവിറ്റി, ഡാറ്റ സേവനങ്ങള്‍ രാജ്യത്തെ ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കാന്‍ ഏറ്റവും ആവശ്യമാണ്. അതുകൊണ്ടുതന്നെ കടത്തില്‍ മുങ്ങി നില്‍ക്കുന്ന ടെലികോം വ്യവസായത്തില്‍ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്ന നയം ഏറ്റവും ആവശ്യമാണ്.
ഇത് വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്താന്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Telecom subscriber 99.943 Crore, Kochi, News, Business, Technology, BSNL, Airtel, Idea, Mobile, Kerala.

Powered by Info News For You

Comments
Post a Comment