കള്ളപ്പണം; അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: (www.kvartha.com 29.08.2018) കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്തുനിന്നും അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ എട്ടിന് അര്‍ദ്ധരാത്രി അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് റിസര്‍വ് ബാങ്ക് വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ ബാങ്കുകള്‍ വഴി ശേഖരിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയെന്ന ബൃഹത്തായ ശ്രമം അവസാനിച്ചതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 15.41 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ആകെ അസാധുവായത്. ഫലത്തില്‍ തിരിച്ചെത്താതിരുന്നത് ഏകദേശം 10,000 കോടി രൂപ (10720 കോടി) രൂപ മാത്രം.
തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് റിസര്‍വ് ബാങ്ക് ഉപയോഗിച്ചത്. വേഗത്തില്‍ സൂക്ഷ്മ പരിശോധന സാധ്യമാക്കുന്ന കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിംഗ് സിസ്റ്റമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.

നോട്ട് നിരോധനത്തിന് ശേഷം പുതിയ 500, 2000 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിന് 2016-17 കാലത്ത് 7965 കോടിയാണ് റിസര്‍വ് ബാങ്ക് ചെലവിട്ടത്. തൊട്ടുമുന്‍വര്‍ഷം 3421 കോടിയായിരുന്നു നോട്ട് അച്ചടിക്കാന്‍ ചെലവിട്ടത്. 2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെ 4912 കോടിയും ചെലവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 99.3 Per Cent Of Demonetised Notes Returned To Banks: RBI,New Delhi, News, Bank, Banking, RBI, Report, Demonetization, Technology, National.

Powered by Info News For You

Comments
Post a Comment