84 വര്‍ഷത്തിനിടെ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രളയക്കെടുതി; 8,316 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്, സര്‍വനാശം വിതച്ചത് ഓഖി ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനിടെ

(www.kvartha.com 14/08/2018) 1924-നുശേഷം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നതെന്നും പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 38 പേര്‍ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തു. ഏതാണ്ട് 20,000ത്തോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 439 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നുകഴിഞ്ഞു. പ്രാദേശിക റോഡുകള്‍ക്കും പാലങ്ങള്‍ക്കും പുറമേയാണ് ഈ കണക്ക്. പല പാലങ്ങളും പുനര്‍നിര്‍മ്മിക്കുകയോ ബലപ്പെടുത്തേണ്ടണ്ടതായോ വരും. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോയി.

 News, Kerala, Trending, Chief Minister,CM on Kerala flood

കാര്‍ഷികവിഭവങ്ങളും വന്‍ തോതില്‍ നശിച്ചു. ഉരുള്‍പ്പൊട്ടല്‍ പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിലെ 27 ഡാമുകള്‍ ഇതേതുടര്‍ന്ന് തുറന്നുവിട്ടു. നദികള്‍ പലയിടത്തും ഗതിമാറി കരകവിഞ്ഞൊഴുകി. 215 ഇടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഏക വരുമാനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളില്‍ കുടിവെള്ളം തടസ്സപ്പെട്ടു. ജലസംഭരണികള്‍ മലിനമായിരിക്കുകയാണ്.

 News, Kerala, Trending, Chief Minister,CM on Kerala flood

നിരവധിപേര്‍ വീടുകളില്‍ വെള്ളം കയറിയും വീട് തകര്‍ന്നും കഴിയുകയാണ്. രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്ന 60,000ത്തോളം പേരില്‍ 30,000ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടങ്ങളില്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ ഒട്ടേറെ സമയമെടുക്കും. കിടപ്പാടവും, കൃഷിഭൂമിയും, കടകളും, വീട്ടുപകരണങ്ങളും, ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. വെള്ളം ഒഴുകിപ്പോകുന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Trending, Chief Minister,CM on Kerala flood 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?